Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ, കൃഷി ഓഫീസ് , വിദ്യാഭ്യാസ ,വ്യാവസായിക സ്ഥാപനങ്ങളുടെ സഹകരണത്തോടെ പഞ്ചായത്ത് നടത്തുന്ന കാർഷിക വ്യാവസായിക വിപണന പ്രദർശന മേളയ്ക്ക് 03/09/2022 തീതിയിൽ വർണ്ണാഭമായ ഘോഷയാത്രയോടു കൂടി തുടക്കംകുറിയ്ക്കുന്നതിന് തീരുമാനിച്ചു. 7 ദിവസം നീണ്ടു നിൽക്കുന്ന പ്രസ്തുത മേളയിൽ മാതൃകാ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്ന ഹരിതകർമ്മസേനാ അംഗങ്ങൾ, കോവിഡ് സമയത്ത് വളരെ നല്ല സേവനം പഞ്ചായത്തിന് നൽകിയ വോളൻറിയർമാർ, എസ്സ്.എസ്സ്.എൽ.സി , പ്ലസ്സ് ടു വിഭാഗത്തിൽ ഫുൾ എപ്ലസ്സ് നേടിയ വിദ്യാർത്ഥികൾ എന്നിവരെ അനുമോദിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു. മേളയുടെ ഭാഗമായി സ്റ്റാളുകൾ ക്രമപ്പെടുത്തുന്നതിനും അതിഥികളെ ക്ഷണിയ്ക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//