Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി 16/08/2022 തീയതി പ്രസിദ്ധീകരിച്ച ഗുണഭോക്തൃ ലിസ്റ്റ് യോഗം പരിശോധിച്ചു. 06/08/2022 , 11/08/2022 തുടങ്ങിയ മുൻ പഞ്ചായത്ത് കമ്മിറ്റികളിൽ ചർച്ച ചെയ്ത കരട് ഗുണഭോക്തൃ ലിസ്റ്റിലെ അപാകതകൾ ശരിവെയ്ക്കുന്ന തീതിയിലുളള ഗുണഭോക്തൃ ലിസ്റ്റാണ് പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടുളളതെന്ന് യോഗം കണ്ടെത്തി. പ്രസ്തുത ലിസ്റ്റിൽ പ്രധാനമായും വന്നിട്ടുളള ചുവടെ പറയുന്ന അപാകതകൾ യോഗം വിലയിരുത്തി. · അതിദാരിദ്ര്യ സർവ്വെ നടത്തി കണ്ടെത്തിയ അതിദരിദ്ര ഗുണഭോക്താക്കൾ ലൈഫ് ഭവന പദ്ധതി ലിസ്റ്റിൽ ഉൾപ്പെട്ടു വന്നിട്ടില്ല. · ഗുരുതര രോഗമില്ലാത്ത ആൾക്കാർ മുൻഗണനാക്രമത്തിന് അർഹതനേടുന്നതിനായി കേവല സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ലിസ്റ്റിൽ ഇടം പിടിക്കുകയും ഇത് മൂലം ഗുരുതര രോഗം ബാധിച്ച മിക്ക യോഗ്യരായ ഗുണഭോക്താക്കളും ലിസ്റ്റിൽ നിന്ന് പുറന്തളളപ്പെടുകയും ചെയ്തു. · ഗ്രാമപഞ്ചായത്തിന് പുറത്ത് വീട്/സ്ഥലം ഉളളവർ ഉൾപ്പെടെ ടി ലിസ്റ്റിൽ ഉൾപ്പെട്ടു വന്നിട്ടുണ്ട്. 12/08/2022 തീയതിയിൽ ലൈഫ് മിഷൻ സൈറ്റ് ക്ലോസ്സ് ചെയ്തതിനാൽ ക്ലേശ ഘടകങ്ങളായി ഉൾപ്പെടുത്തിയിട്ടുളള ഗുരുതര രോഗികൾക്ക് ലഭിക്കുന്ന മുൻഗണനയ്ക്കായിട്ടുളള കാര്യങ്ങൾ പോലും വ്യക്തമായി പരിശോധിയ്ക്കാൻ കഴിയാതെ തെറ്റായി എൻട്രി ചെയ്യേണ്ടതായി വരികയും തൻമൂലം അയോഗ്യരായ പലരും ലിസ്റ്റിൽ കടന്നു കൂടുകയും യോഗ്യരായ ഗുണഭോക്താക്കൾ പിന്തളളപ്പെടുകയും ചെയ്തു. മാത്രവുമല്ല ഗ്രാമസഭ അംഗീകരിച്ച മുൻഗണനാ ക്രമവും പാലിച്ചു കാണുന്നില്ല. ഈ ലിസ്റ്റ് പ്രകാരമാണ് ലൈഫ് മിഷൻ പദ്ധതി നടപ്പിലാക്കുന്നതെങ്കിൽ ബഹു.സർക്കാരിൻറെ സ്വപന പദ്ധതിയായ ലൈഫ് ഭവന പദ്ധതി കറപുരളാതെ നീതി യുക്തമായി നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകും. ആയതിനാൽ ടി ഗുണഭോക്തൃ ലിസ്റ്റ് പുന.പരിശോധിച്ച് അനധികൃതമായി കടന്നുകൂടിയിട്ടുളള അയോഗ്യരായ ഗുണഭോക്താക്കളെ ഒഴിവാക്കി യോഗ്യരായ ഗുണഭോക്താക്കളെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് അനുമതി ലഭ്യമാക്കണമെന്നും ആയതിലേയ്ക്ക് ലൈഫ് മിഷൻ സൈറ്റ് ഓപ്പണാക്കി നൽകുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്നും ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//