Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (7) നമ്പര്‍ തീരുമാനം

തീരുമാനം:

3 പ്രാവശ്യം ലേലനടപടി സ്വീകരിച്ചിട്ടും ആരും ലേലം കൊളളാത്ത മരങ്ങൾക്ക് ക്വട്ടേഷൻ ക്ഷണിയ്ക്കുന്നതിന് തീരുമാനിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ 3 പ്രാവശ്യം ലേല നടപടികൾ സ്വീകരിച്ച മരങ്ങൾ ലേലത്തിൽ ആരും എടുക്കാത്തത് സംബന്ധിച്ച് മരങ്ങളുടെ വില പുനർ നിർണ്ണയം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഫോറസ്റ്റ് ഓഫീസിൽ നൽകിയ കത്തിന് ഫോറസ്റ്റിൽ നിന്നും ലഭ്യമായ 01/08/2022 തീയതിയിലെ എസ്സ്.എഫ്.എ2 നമ്പർ കത്ത് യോഗം ചർച്ച ചെയ്തു. മരങ്ങളുടെ വില പുനർ നിർണ്ണയം നടത്താൻ സാധിയ്ക്കില്ലായെന്നും പഞ്ചായത്തിൻറെ വിവേചനാധികാരം ഉപയോഗിച്ച് മരങ്ങൾ വിൽപ്പന നടത്തുന്നതിനുളള നടപടി സ്വീകരിയ്ക്കാവുന്നതാണെന്നും കത്തിൽ നിർദ്ദേശിച്ചിരിക്കുന്നത് യോഗം വിലയിരുത്തി . ആയതിനാൽ ഫോറസ്റ്റ് വാല്യവേഷൻ പ്രകാരം 3 പ്രാവശ്യം ലേല നടപടികൾ സ്വീകരിച്ചതും എന്നാൽ ആരും ലേലം കൊള്ളാത്തതുമായ വിവിധ വാർഡുകളിലെ മരങ്ങൾ ക്വട്ടേഷൻ ക്ഷണിച്ച് തുടർ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//