29/08/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രവർത്തിയാണ് ഗ്രാമകേന്ദ്രങ്ങളുടെ നിർമ്മാണം. പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തി 10 ഗ്രാമകേന്ദ്രങ്ങളുടെ നിർമ്മാണ പ്രവർത്തിയ്ക്കാണ് അനുമതി ലഭിച്ചിട്ടുളളത്. ടി പദ്ധതിയ്ക്കായി 1 കോടി രൂപയാണ് വകയിരുത്തിയിട്ടുളളത്. 1 കോടി രൂപയിൽ അധികരിയ്ക്കാതെ ഗ്രാമകേന്ദ്രങ്ങളുടെ നിർമ്മാണം , അവയുടെ ഇലക്ട്രിഫിക്കേഷൻ , പ്ലംബിംഗ് തുടങ്ങിയ അനുബന്ധ ജോലികൾ പൂർത്തിയാക്കി ഗ്രാമകേന്ദ്രങ്ങൾ പ്രവർത്തന സജ്ജമാക്കുന്നതിനാണ് റർബൻമിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ മീററിംഗുകളിൽ നിർദ്ദേശം ലഭിച്ചിട്ടുളളത്. മാത്രവുമല്ല റർബൻമിഷൻ പദ്ധതികളുടെ ഫയലുകൾ എ.ജി ഓഡിറ്റിൻറെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ മിക്ക വാർഡുകളിലും ഗ്രാമകേന്ദ്രങ്ങൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും ഇലക്ട്രിഫിക്കേഷൻ , പ്ലംബിംഗ് തുടങ്ങിയ പ്രവർത്തികൾ ചെയ്ത് ഉപയോഗയോഗ്യമാക്കാതെ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടിരിക്കുക മാത്രമാണ് ചെയ്തിട്ടുളളതെന്ന് പരാമർശിച്ചിട്ടുമുണ്ട്. ആയതിനാൽ ആര്യനാട് ഗ്രാമപഞ്ചായത്തിൽ റർബൻമിഷൻ പദ്ധതി പ്രകാരം നിർമ്മിച്ചിട്ടുളള ഗ്രാമകേന്ദ്രങ്ങളുടെ ഉദ്ഘാടനം നടത്തി അവയുടെ പ്രവർത്തനം അടിയന്തിരമായി നവംബർ 1 മുതൽ ആരംഭിയ്ക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുളളതുമാണ്. ഈ സാഹചര്യത്തിലാണ് ഇറവൂർ , ഗിരിനഗർ എന്നീ ഗ്രാമകേന്ദ്രങ്ങളുടെ ഇലക്ട്രിഫിക്കേഷൻ പ്രവർത്തികൾ പദ്ധതി തുക അധികരിയ്ക്കാതെ പദ്ധതി തുകയ്ക്ക് അകത്ത് നിർത്തിക്കൊണ്ട് പൂർത്തീകരിച്ചിട്ടുളളത്. ഗ്രാമകേന്ദ്രങ്ങളിൽ ഇലക്ട്രിഫിക്കേഷൻ പ്രവർത്തികൾ പൂർത്തിയാക്കി അവ പ്രവർത്തന യോഗ്യമാക്കണമെന്ന് എ.ജി യുടെ നിർദ്ദേശം ഉണ്ടായിരുന്നതിനാലും നവംബർ 1 മുതൽ ഗ്രാമകേന്ദ്രങ്ങളുടെ പ്രവർത്തനം ആരംഭിയ്ക്കേണ്ടതിനാലും അടിയന്തിരമായി ചെയ്ത പ്രസ്തുത പ്രവർത്തിയ്ക്ക് , പദ്ധതി തുകയായ 1 കോടി രൂപയിൽ അധികരിച്ചിട്ടില്ലായെന്ന് പഞ്ചായത്ത് കമ്മിറ്റിയ്ക്ക് ഉത്തമ ബോധ്യമുളളതിനാലും ഇറവൂർ , ഗിരിനഗർ എന്നീ ഗ്രാമകേന്ദ്രങ്ങളുടെ ഇലക്ട്രിഫിക്കേഷൻ പ്രവർത്തിയുടെ ബിൽ തുക അനുവദിയ്ക്കണമെന്ന് ബഹു.പ്രോജക്ട് ഡയറക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//