29/08/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
സബ്കമ്മിറ്റിയെ രൂപീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഈഞ്ചപ്പുരി വാർഡിൽ മൈലമൂട് അദാനി ഗ്രൂപ്പിന് പാറക്വാറി ലൈസൻസ് അനുവദിയ്ക്കുന്നതിനായ RAJESH KUMAR JHA , MANAGING DIRECTOR ADANI സമർപ്പിച്ച അപേക്ഷ യോഗം പരിശോധിച്ചു. പ്രസ്തുത അപേക്ഷയിൽ ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. എന്നാൽ പാറക്വാറിയ്ക്ക് ലൈസൻസ് അനുവദിയ്ക്കുന്നതിനെതിരെ നാട്ടുകാർ പരാതി രേഖാമൂലം നൽകിയിട്ടുണ്ടെന്നും സെക്രട്ടറി യോഗത്തെ അറിയിച്ചു. പാറക്വാറി ലൈസൻസ് അപേക്ഷയിൻമേൽ ചുവടെ പറയുന്ന വാർഡ് മെമ്പർമാർ അഭിപ്രായം രേഖപ്പെടുത്തി 1. ഈഞ്ചപ്പുരി രാജേന്ദ്രൻ - ഈഞ്ചപ്പുരി വാർഡ് മെമ്പർ പാറക്വാറി നടത്താൻ ഉദ്ദേശിയ്ക്കുന്ന പ്രദേശത്തും സമീപ പ്രദേശങ്ങളിലും ധാരാളം വീടുകൾ ഉണ്ട്. ആയതിനാൽ പരിസരവാസികളെ ബുദ്ധിമുട്ടിയ്ക്കുന്ന തരത്തിൽ പാറക്വാറിയ്ക്ക് ലൈസൻസ് കൊടുക്കുന്ന തീരുമാനം പഞ്ചായത്ത് എടുക്കരുത് . 2. ശ്രീരാഗ്.എസ്സ്.വി- കൊക്കോട്ടേല വാർഡ് മെമ്പർ പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ പാറക്വാറിയ്ക്ക് ലൈസൻസ് കൊടുക്കുന്ന തീരുമാനം പഞ്ചായത്ത് എടുക്കരുത് . 3. രാധാകൃഷ്ണൻ - പാലൈക്കോണം വാർഡ് മെമ്പർ പാറക്വാറി ലൈസൻസ് വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്യും മുമ്പ് ചില മെമ്പർമാർ ആളെക്കൂട്ടി ധർണ്ണ നടത്തിയത്എന്തിന് വേണ്ടിയാണ്. ഇത് ശരിയായ പ്രവണതയല്ല. പ്രസ്തുത നപടിയോട് വിയോജിയ്ക്കുന്നു. കൂടാതെ പാറക്വാറിയ്ക്ക് ലൈസൻസ് അനുവദിയ്ക്കുന്നതിനോടും വിയോജിയ്ക്കുന്നു. മേൽ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ നിലവിലെ സ്ഥിതി വിവരവും സാധ്യതകളും മനസ്സിലാക്കുന്നതിന് പ്രസ്തുത പാറക്വാറി നടത്തുവാനുദ്ദേശിക്കുന്ന സൈറ്റ് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിയ്ക്കുന്നതിന് ചുവടെ പറയും പ്രകാരം സബ്കമ്മിറ്റിയെ രൂപീകരിച്ച് യോഗം തീരുമാനിച്ചു. 1. എം. എൽ.കിഷോർ - വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ 2. രാധാകൃഷ്ണൻ - വാർഡ് മെമ്പർ 3. ശ്രീരാഗ്.എസ്സ്.വി - വാർഡ് മെമ്പർ 4. അശോകൻ - വാർഡ് മെമ്പർ 5. മോളി.കെ.എസ്സ് - ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ 6. സനൂജ - വാർഡ് മെമ്പർ
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//