05/09/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 2 വരെ നടത്തുന്ന സ്വച്ഛ്താ ഹി സേവാ ക്യാമ്പയിൻ സംബന്ധിച്ച ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുടെ 03/09/2022 തീയതിയിലെ കത്ത് യോഗം വായിച്ചു ചർച്ച ചെയ്തു. പ്രസ്തുത ക്യാമ്പിയിനിലെ മാർഗ്ഗനിർദ്ദേശ പ്രകാരമുളള പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് യോഗം തീരുമാനിച്ചു. മിനി എം.സി.എഫ് പരിസരം , സ്കൂളുകൾ, പഞ്ചായത്ത് ഓഫീസ്,ഘടകസ്ഥാപനങ്ങൾ , അംഗൻവാടി , പി.എച്ച്.സി തുടങ്ങിയ സ്ഥാപനങ്ങളിൽ സ്വച്ഛ്താ ഹി സേവാ ക്യാമ്പയിൻറെ ഭാരമായി പ്രതിജ്ഞ ചെയ്യുക. ജലാശയങ്ങളുടെ ശുചീകരണം , ബ്ലോക്ക് തലത്തിൽ സംഘടിപ്പിക്കുന്ന ഹരിതസംഗമത്തിൽ ഹരിതകർമ്മസേനാംഗങ്ങളെ പങ്കെടുപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നതിന് തീരുമാനിച്ചു. എല്ലാ വാർഡുതല ആരോഗ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ ശുചിത്വ വിളംബരജാഥകൾ സംഘടിപ്പിയ്ക്കുന്നതിന് തീരുമാനിച്ചു. ആരോഗ്യ കേന്ദ്രം , ആരോഗ്യ കർമ്മസേനാ പ്രവർത്തകർ, ആശാ പ്രവർത്തകർ , കുടുംബശ്രീ,ഹരിതകർമ്മസേന എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ പ്രദേശത്തും ശുചിത്വ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
05/09/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//