Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/09/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ 2011– 2012 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ തീർപ്പാകാത്ത ചുവടെ പറയുന്ന 8 പരാമർശങ്ങൾ യോഗം പരിശോധിച്ചു. ചർച്ച ചെയ്തു. പ്രസ്തുത പരാമർശങ്ങൾ ഒഴിവാക്കി നൽകുന്നതിന് യോഗം ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 2.2(1) തൊഴിൽ നികുതി ഈടാക്കിയതിൽ കുറവ് ആര്യനാട് പോലീസ് സ്റ്റേഷനിലെ ജീവനക്കാരുടെ ഒന്നാം അർദ്ധ വർഷത്തെ തൊഴിൽ നികുതിയിൽ കുറവു വന്ന 5250/- രൂപ ഒടുക്കണമെന്നാവശ്യപ്പെട്ട് ഓഡിറ്റ് റിപ്പോർട്ടിൻറെ പകർപ്പ് സഹിതം തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയ്ക്ക് കത്ത് നൽകിയിട്ടുണ്ട്.തുക ലഭ്യമാക്കുന്ന മുറയ്ക്ക് പഞ്ചായത്ത് ഫണ്ടിൽ വരവ് ചേർത്ത് സീനിയർ ഡെപ്യൂട്ടീ ഡയറക്ടറെ അറിയിക്കുന്നതിന് നിർദ്ദേശിച്ച് തീരുമാനിച്ചു. 2.2(2) തൊഴിൽ നികുതി ഈടാക്കിയിട്ടില്ല പൂങ്കാവനം ഫിനാൻസിയേഴ്സ് ഒടുക്കുവാനുളള തൊഴിൽ നികുതി കുടിശ്ശിക ഒടുക്കണമെന്നാവശ്യപ്പെട്ടു മാനേജർക്ക് നോട്ടീസ് നൽകിയിരുന്നു.എന്നാൽ പ്രസ്തുത സ്ഥാപനം സാമ്പത്തിക തട്ടിപ്പിൽ പെട്ട് പൂട്ടി പോകുകയും നിലവിൽ പ്രവർത്തനമില്ലാത്തതുമാണ്. ആയതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകുന്നതിന് യോഗം ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. പൊന്നൂസ് ചിട്ടി ഫണ്ടിൻറെ രണ്ടാം അർദ്ധവർഷത്തെ തൊഴിൽ നികുതി 31/08/2013 തീയതിയിലെ 11301101630 രസീത് പ്രകാരം ഒടുക്കിയിട്ടുണ്ട്. രസീത് പകർപ്പ് ഉളളടക്കം ചെയ്യുന്നു. ആയതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകുന്നതിന് യോഗം ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 3.3 വനിതാ ഘടകപദ്ധതിയിൽ പുരുഷൻമാർക്കും ആനുകൂല്യം നൽകി പ്രോജക്ട് നം 72 - ആട് വളർത്തൽ പദ്ധതി (ജനറൽ) വനിതാഘടകപദ്ധതിയായിരുന്നു.എന്നാൽമതിയായവനിതാ ഗുണഭോക്താക്കളെ ഗ്രാമസഭകൾ വഴി തെരെഞ്ഞെടുക്കാനാകാതെ വന്നസാഹചര്യത്തിലാണ്പ്രസ്തുതകുടുംബങ്ങളിലെ വനിതകൾക്ക് പ്രയോജനം ലഭിക്കുന്നതിനായി പുരുഷ ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകേണ്ടി വന്നത്. ഇത് പഞ്ചായത്ത് കമ്മിറ്റിയുടെ അറിവോടെയാണ് നടപ്പിലാക്കിയതെന്നും കുടുംബങ്ങൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് പ്രസ്തുത പദ്ധതി വളരെയേറെ പ്രയോജനപ്പെട്ടെന്നും പഞ്ചായത്ത് ഭരണ സമിതിക്ക് ഉത്തമ ബോധ്യം ഉളളതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണമെന്ന് യോഗം ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. പ്രോജക്ട് നം 80 - ആട് വളർത്തൽ പദ്ധതി (എസ്സ്.സ്സി.പി) i) ശ്രീമതി.ശോശാമ്മ രേഖാ ഭവൻ പറമ്പുവാരം ആര്യനാട് എന്നയാളും ശ്രീമതി.രേഖ , രേഖാ ഭവൻ , പറമ്പുവാരം എന്നയാളും ഒരേ കോമ്പൌണ്ടിൽ ഉൾപ്പെടുന്ന രണ്ട് വീടുകളിൽ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽപെട്ട ദാരിദ്ര്യരേഖയ്ക്ക് താഴെയുളളഗുണഭോക്താക്കളായിരുന്നു.രണ്ട് വ്യക്തികൾക്കും ആട് വളർത്തൽ ജീവനോപാദിയാക്കി ജീവിക്കുന്നവരാണെന്ന് പഞ്ചായത്ത് ഭരണ സമിതിക്ക് ഉത്തമ ബോധ്യം ഉളളതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണമെന്ന് യോഗം ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. ii) എന്നാൽമതിയായവനിതാ ഗുണഭോക്താക്കളെ ഗ്രാമസഭകൾ വഴി തെരെഞ്ഞെടുക്കാനാകാതെ വന്നസാഹചര്യത്തിലാണ്പ്രസ്തുതകുടുംബങ്ങളിലെ വനിതകൾക്ക് പ്രയോജനം ലഭിക്കുന്നതിനായി പുരുഷ ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകേണ്ടി വന്നത്. ഇത് പഞ്ചായത്ത് കമ്മിറ്റിയുടെ അറിവോടെയാണ് നടപ്പിലാക്കിയതെന്നും കുടുംബങ്ങൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് പ്രസ്തുത പദ്ധതി വളരെയേറെ പ്രയോജനപ്പെട്ടെന്നും പഞ്ചായത്ത് ഭരണ സമിതിക്ക് ഉത്തമ ബോധ്യം ഉളളതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണമെന്ന് യോഗം ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. iii) ടി ഗുണഭോക്താക്കൾ കൈപ്പറ്റ് രസീതുകൾ വെറ്റിനറി സർജന് കൈമാറിയിട്ടുണ്ടെന്ന് പഞ്ചായത്ത് കമ്മിറ്റിക്ക് ബോധ്യപ്പെട്ടതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണമെന്ന് യോഗം ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. iv) ടി ഗുണഭോക്താക്കൾ കൈപ്പറ്റ് രസീതുകൾ വെറ്റിനറി സർജന് കൈമാറിയിട്ടുണ്ടെന്ന് പഞ്ചായത്ത് കമ്മിറ്റിക്ക് ബോധ്യപ്പെട്ടതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണമെന്ന് യോഗം ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. v) ടി ഗുണഭോക്താക്കൾ ജാതി സർട്ടിഫിക്കറ്റുകൾ വെറ്റിനറി സർജന് കൈമാറിയിട്ടുണ്ടെന്ന് പഞ്ചായത്ത് കമ്മിറ്റിക്ക് ബോധ്യപ്പെട്ടതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണമെന്ന് യോഗം ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 3.4 വിനിയോഗ സാക്ഷ്യപത്രം ഹാജരാക്കിയില്ല. എസ്സ്.എസ്സ്.എ വിനിയോഗ സാക്ഷ്യപത്രം 11/03/2014 – ലെ തീരുമാനത്തോടൊപ്പം സമർപ്പിച്ചിരുന്നു. ഐ.എ.വൈ വിഹിതം (ജനറൽ) , ഐ.എ.വൈ വിഹിതം (എസ്സ്.സ്സി.പി), ഐ.എ.വൈ വിഹിതം (റ്റി.എസ്സ്.പി) എന്നീ പദ്ധതികളുടെ വിഹിതം ബ്ലോക്ക് പഞ്ചായത്തിൽ ഒടുക്കുകയും നിശ്ചിത പദ്ധതികൾ എല്ലാം തന്നെ ബ്ലോക്ക് പഞ്ചായത്ത് മുഖേന ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കി ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്ന് പഞ്ചായത്തിന് ബോധ്യപ്പെട്ടു. ആയതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണമെന്ന് യോഗം ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 3.7 മതിയായ ചെലവു രേഖകളില്ല – തുക തടസ്സപ്പെടുത്തുന്നു. ഖണ്ഡിക 3-7 സംബന്ധിച്ച് 2011/12 സാമ്പത്തിക വർഷം ഡയറി എക്സ്റ്റെൻഷൻ ഓഫീസർ നടപ്പിലാക്കിയ 4 പ്രോജക്ടുകൾ സംബന്ധിച്ച രേഖകൾ എൽ.എഫ്.എ ജില്ലാ ഓഫീസിലും ഗ്രാമപഞ്ചായത്ത് ഓഫീസിലും അടിയന്തിരമായി ഹാജരാക്കുവാൻ സ്ഥലം മാറിപ്പോയ വെളളനാട് ഡയറി എക്സ്റ്റെൻഷൻ ഓഫീസർക്ക് ഓർമ്മകുറിപ്പ് നൽകിയിട്ടുണ്ടെന്ന നിർദ്ദേശിച്ചിട്ടുണ്ടെന്ന കാര്യം ലോക്കൽ ഫണ്ട് ഡെപ്യൂട്ടീ ഡയറക്ടറെ അറിയിക്കുന്നതിന് തീരുമാനിച്ചു. 3.8 കൺവീനർ പ്രവർത്തികളിൽ ചെലവു രേഖകളില്ല ഗുണഭോക്തൃ സമിതികൾ മുഖേന നടപ്പിലാക്കിയ ചുവടെ പറയുന്ന പ്രവൃത്തികൾ സംബന്ധിച്ച പരാമർശം യോഗം ചർച്ച ചെയ്തു. 1.66/12 തൂമ്പുംകോണം മണലിവിള നടപ്പാത കോണക്രീറ്റ് 2.65/12 ചൂഴ അംഗനവാടി പുനരുദ്ധാരണം 3.180/12 മീനാങ്കൽ അംഗനവാടി പുനരുദ്ധാരണം 4.139/12 വലിയകലുങ്ക് പഞ്ചായത്ത് സ്റ്റേഡിയം ചുറ്റുമതിൽ നിർമ്മാണം 5.150/12 ആര്യനാട് ജംഗ്ഷൻ വാഹന പാർക്കിംഗ് യാർഡിൽ ഓട നിർമ്മാണം 6. 168/11 ആര്യനാട് മൃഗാശുപത്രി മെയിൻറനൻസ് 7. 149/12ചൂഴ തുണ്ടുവിള മുമ്പാല ഇടറോഡ് പുനരുദ്ധാരണം 8. 107/12 വലിയകലുങ്ക് എൽ.പി.എസ്സ്കുടിവെളള കിണർ 9. 119/12 ഈഞ്ചപ്പുരി എൽ.പി.എസ്സ് മെയിൻറനൻസ് 10.117/12 കാനക്കുഴി അംഗൻവാടി ചുറ്റുമതിൽ 11.120/12 ആര്യനാട് എൽ.പി.എസ്സ് ടോയ്ലറ്റ് പുനരുദ്ധാരണം പ്രസ്തുത പ്രവർത്തികൾ പഞ്ചായത്തിൽ അതാത് സ്ഥലങ്ങളിൽ വളരെ പ്രയോജനകരമായ തരത്തിൽ നിർവ്വഹണം നടത്തുകയും ആയത് പഞ്ചായത്ത് ആസ്തിയുടെ ഭാഗമാകുകയും ചെയ്തിട്ടുണ്ടെന്ന് പഞ്ചായത്ത് ഭരണ സമിതിക്ക് ഉത്തമ ബോധ്യമുളളതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണമെന്ന് യോഗം ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 3-9 കേരള സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷന് വിരുദ്ധമായി കോൺക്രീറ്റിംഗ് –അധികചെലവ് കേരള സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷന് വിരുദ്ധമായി ആകെ കനം പരിധിയിൽ കൂടുതൽ അധികരിച്ച് നിർമ്മിച്ചെന്ന പരാമർശം പഞ്ചായത്ത് കമ്മിറ്റി പരിശോധിയ്ക്കുകയും ടി റോഡുകൾ പഞ്ചായത്തിൻറെ ടി മേഖലകളിൽ കൂടുതൽ ഉപയോഗകരമായ രീതിയിൽ ഇന്നും ഉപയോഗിച്ച് വരുന്നതും പൊതുജനാവശ്യങ്ങൾക്കും വികസനാവശ്യങ്ങൾക്കും ഇന്നും ഉപയോഗിക്കുന്നുണ്ടെന്ന് പഞ്ചായത്ത് ഭരണ സമിതിക്ക് ഉത്തമ ബോധ്യമുളളതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണമെന്ന് യോഗം ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//