Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/09/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതി പ്രകാരം Convergence Centre ൽ ലിഫ്റ്റ് നിർമ്മിയ്ക്കുന്നതിനായി ഏറ്റെടുത്തിട്ടുളള Supply and Installation Passenger Lift എന്ന പദ്ധതിക്ക് റീ ഇ-ടെണ്ടർ ക്ഷണിച്ചതിൽ ചുവടെ പറയും പ്രകാരം ടെണ്ടറുകൾ ലഭിച്ചു. 1. ആക്സിസ് എലിവേറ്റേഴ്സ് , എറണാകുളം - 1464000/- 2. നാഷണൽ ട്രെഡേഴ്സ് ആൻറ് എക്സ്പോർട്ടേഴ്സ് , തൈക്കാട് , തിരുവനന്തപുരം-1585000/- മേൽ പറഞ്ഞിട്ടുളള ടെണ്ടറുകൾ യോഗം പരിശോധിച്ചു ചർച്ച ചെയ്തു. 2 ടെണ്ടറുകൾ തമ്മിലും 121000/- രൂപയുടെ വ്യത്യാസം ഉളളത് യോഗം ചർച്ച ചെയ്തു. L1 ആയ സ്ഥാപനം ക്വാട്ട് ചെയ്തത് ആക്സിസ് എലിവേറ്റേഴ്സ് -ൻറെ സ്വന്തം പ്രോഡക്ട് ആണെന്നും L2 ആയ സ്ഥാപനം ക്വാട്ട് ചെയ്തത് KONE and THYSENCRUP എന്ന ബ്രാൻറുമാണെന്ന് പ്രാഥമികമായി യോഗം വിലയിരുത്തി . പ്രസ്തുത സ്ഥാപനങ്ങൾ മുൻവർഷങ്ങളിൽ നടപ്പിലാക്കിയിട്ടുളള ലിഫ്റ്റ് സ്ഥാപിക്കൽ പദ്ധതികളുടെ ഗുണനിലവാരവും സ്ഥാപനത്തിൻറെ സർവ്വീസിംഗും പരിശോധിച്ച് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിയ്ക്കുന്നതിന് യോഗം ചുവടെ പറയും പ്രകാരം സബ്കമ്മിറ്റിയെ നിയോഗിച്ച് തീരുമാനിച്ചു. 1. ഷീജ.എ - വൈസ് പ്രസിഡൻറ് 2. എം.എൽ കിഷോർ - വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ 3. രാധാകൃഷ്ണൻ - വാർഡ് മെമ്പർ 4. കെ.കെ.രതീഷ് – വാർഡ് മെമ്പർ 5. സനൂജ, വാർഡ് മെമ്പർ

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//