Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/09/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുളള എല്ലാ പദ്ധതികളും 2022 ഒക്ടോബർ 31 നുള്ളിൽ പൂർത്തീകരിച്ച് ബിൽ സമർപ്പിയ്ക്കണമെന്നുമുളള റർബൻ മിഷൻ അധികാരികളുടെ നിർദ്ദേശപ്രകാരം പ്രസ്തുത പദ്ധതിയിൽ ഉൾപ്പെട്ടതും WAPCOS നിർവ്വഹണ ഏജൻസിയുമായിട്ടുളള 4 പദ്ധതികൾ നിയമപരമായ മാർഗ്ഗത്തിലൂടെ അടിയന്തിരമായി 2022 ഒക്ടോബർ 31 നുള്ളിൽ പൂർത്തിയാക്കി പഞ്ചായത്തിന് കൈമാറുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് 23/07/2022 തീയതിയിലെ 3(3) തീരുമാന പ്രകാരം WAPCOS നോട് നിർദ്ദേശിച്ച് അറിയിപ്പ് നൽകിയിരുന്നു. മുമ്പ് നിരവധി തവണ പദ്ധതി അടിയന്തിരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നിരവധി കത്തുകൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും ടി സ്ഥാപനം പദ്ധതികൾ പൂർത്തീകരിച്ച് പഞ്ചായത്തിന് കൈമാറുന്നതിനുളള യാതൊരു നടപടികളും സ്വീകരിയ്ക്കാതെ പദ്ധതി തുക നഷ്ടമാക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് യോഗം വിലയിരുത്തി. പദ്ധതികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് യാതൊരു തടസ്സവും ഇല്ലാതിരുന്നിട്ടും ഇത്തരത്തിൽ പഞ്ചായത്തിൻറെ വികസന സ്വപ്നം കൈവരിയ്ക്കുന്നതിന് കഴിയാത്ത സാഹചര്യം ഉണ്ടാക്കുകയും അത് കാരണം പദ്ധതി തുക നഷ്ടപ്പെടുത്തി പഞ്ചായത്തിന് ധന നഷ്ടവും സമയ നഷ്ടവും ഉണ്ടാകുന്ന സാഹചര്യം വരികയാണെങ്കിൽ ആയതിൻറെ പൂർണ്ണ ഉത്തരവാദിത്തം WAPCOS ന് മാത്രമായിരിക്കുമെന്ന് യോഗം ഐകകണ്ഠേന അഭിപ്രായപ്പെട്ടു. ആയതിനാൽ ചുവടെ പറയുന്ന പദ്ധതികൾ അടിയന്തിരമായി 27/09/2022 നുള്ളിൽ പൂർത്തീകരിച്ച് പഞ്ചായത്തിന് കൈമാറുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് യോഗം WAPCOS നോട് കർശനമായി നിർദ്ദേശിച്ച് തീരുമാനിച്ചു. അല്ലാത്തപക്ഷം ഇനിയൊരറിയിപ്പ് നൽകാതെ തന്നെ WAPCOS നെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുന്നതിന് യോഗം ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു, 1. Construction of Convergence Centre & Day Care Building – 2,70,00,000/- 2. Construction of APJ Abdulkalm Mini Stadium - 1,00,00,000/- 3. Theviyarukunn Water Supply Project - 3,50,00,000/- 4. Construction of Sub centre - 50,00,000

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//