Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/09/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതി പ്രകാരം Convergence Center-ൽ Lift നിർമ്മിക്കുന്നതിനായി ഏറ്റെടുത്തിട്ടുള്ള Supply and Installation of Passenger Lift എന്ന പദ്ധതിക്ക് റീ ഇ- ടെണ്ടർ ക്ഷണിച്ചതിൽ ചുവടെ പറയും പ്രകാരം ടെൻഡറുകൾ ലഭിച്ചു. 1. ആക്സിസ് എലിവേറ്റേഴ്സ്, എറണാകുളം - 1460000/- രൂപ 2. നാഷണൽ ട്രേഡേഴ്സ് ആൻഡ് എക്സ്പോർട്ടേഴ്സ്, തൈക്കാട്, തിരുവനന്തപുരം – 1585000/- രൂപ മേൽ പറഞ്ഞിട്ടുള്ള ടെൻഡറുകൾ യോഗം പരിശോധിച്ചു ചർച്ചചെയ്തു. 2 ടെൻഡറുകൾ തമ്മിലും 121000/- രൂപയുടെ വ്യത്യാസമുള്ളത് യോഗം ചർച്ച ചെയ്തു. L1 ആയ സ്ഥാപനം ക്വാട്ട് ചെയ്തത് ആക്സിസ് എലിവേറ്റേഴ്സ് -ന്റെ സ്വന്തം പ്രോഡക്ട് ആണെന്നും, . L2 ആയ സ്ഥാപനം ക്വാട്ട് ചെയ്തത് KONE and THYSENCRUP എന്ന ബ്രാന്റുമാണെന്ന് പ്രാഥമികമായി യോഗം വിലയിരുത്തി. തുടർന്ന് പ്രസ്തുത ടെൻഡറുകൾ പരിശോധിക്കുന്നതിന് 14/09/2022 തീയതിയിലെ തീരുമാനപ്രകാരം സബ്കമ്മറ്റിയെ നിയോഗിക്കുകയും ആയത് പ്രകാരം ലഭ്യമായ റിപ്പോർട്ട് പരിശോധിച്ച് ചുവടെ പറയുന്ന വസ്തുതകൾ ചർച്ച ചെയ്തു. 1. L1 സ്ഥാപനമായ ആക്സിസ് എലിവേറ്റേഴ്സ്, എറണാകുളം - ക്വാട്ട് ചെയ്തിരിക്കുന്നത് ബ്രാന്റഡ് പ്രോഡക്ട് അല്ലായെന്നും കമ്പനിയുടെ സ്വന്തം പ്രോഡക്ട് ആണെന്നും യോഗം വിലയിരുത്തി. 2. L2 സ്ഥാപനമായ നാഷണൽ ട്രേഡേഴ്സ് ആൻഡ് എക്സ്പോർട്ടേഴ്സ്, തൈക്കാട്, തിരുവനന്തപുരം - ക്വാട്ട് ചെയ്തിരിക്കുന്നത് KONE and THYSENCRUP എന്ന ബ്രാൻഡ് ആണെന്നും യോഗം വിലയിരുത്തി. 3. L1 സ്ഥാപനം ഇ- ടെണ്ടറിനോടൊപ്പം പ്രാഥമിക എഗ്രിമെൻറ് അപ്‌ലോഡ് ചെയ്തിട്ടില്ലായെന്ന് യോഗം വിലയിരുത്തി. 4. L2 സ്ഥാപനം ഇ- ടെണ്ടറിനോടൊപ്പം പ്രാഥമിക എഗ്രിമെൻറ് അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. 5. രണ്ട് സ്ഥാപനങ്ങളും സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റുകൾ സംബന്ധിച്ച് നേരിട്ട് പോയി പരിശോധിച്ചതിൽ ഗുണനിലവാരം ഉള്ളത് L2 സ്ഥാപനത്തിന്റേതാണെന്നുള്ള സബ് കമ്മിറ്റിയുടെ റിപ്പോർട്ട് യോഗം വിലയിരുത്തി. മേൽ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ L2 ആയ നാഷണൽ ട്രേഡേഴ്സ് ആൻഡ് എക്സ്പോർട്ടേഴ്സ്, തൈക്കാട്, തിരുവനന്തപുരം എന്ന സ്ഥാപനത്തിന്റെ ടെണ്ടർ യോഗം അംഗീകരിച്ചും L1 ആയ ആക്സിസ് എലിവേറ്റേഴ്സ്, എറണാകുളം ക്വാട്ട് ചെയ്ത നിരക്കായ 1464000/- രൂപയ്ക്ക് പ്രവർത്തി പൂർത്തിയാക്കണമെന്ന് L2 സ്ഥാപനത്തിനോട് ആവശ്യപ്പെടുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. L1 നിരക്കിൽ പ്രവർത്തി പൂർത്തിയാക്കാമെന്ന് പ്രസ്തുത സ്ഥാപനം സമ്മതിക്കുന്ന മുറയ്ക്ക് നിയമാനുസൃതമായ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഒടുക്കി ടി സ്ഥാപനവുമായി എഗ്രിമെന്റിലേർപ്പെട്ട് തുടർനടപടി സ്വീകരിക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//