Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/09/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ കോട്ടയ്ക്കകം 14 -ാം വാർഡിൽ ആര്യനാട് , ഗോകുലത്തിൽ,ശ്രീമതി.ജയകുമാരി വീട് വയ്ക്കുന്ന സ്ഥലത്ത് വീട്ടിലേയ്ക്ക് ഇറങ്ങുന്ന വഴിയിൽ പഞ്ചായത്ത് നിർമ്മിച്ച കമ്പിവേലി 1.5 മീറ്റർ മുറിച്ചു നൽകണമെന്നും കമ്പി വേലി മുറിച്ചു നൽകുന്നതിന് പഞ്ചായത്ത് നിഷ്കർഷിക്കുന്ന നഷ്ടപരിഹാര തുക അടച്ചുകൊള്ളാമെന്നുമുളള ടിയാളുടെ അപേക്ഷയിൻമേൽ നിയമപരമായ തുടർ നടപടി സ്വീകരിയ്ക്കുന്നതിന് 31/05/2022 തീയതിയിലെ 8(10) തീരുമാന പ്രകാരം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചിരുന്നു . ആയത് പ്രകാരം എൽ.എസ്സ് .ജി.ഡി , എ.ഇ തയ്യാറാക്കി നൽകിയ മുറിച്ചു മാറ്റപ്പെടുന്ന 1.5 മീറ്റർ കമ്പിയുടെ 3700/- രൂപയുടെ എസ്റ്റിമേറ്റ് യോഗം അംഗീകരിച്ചു. തുടർ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//