Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/09/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ലഹരിമുക്ത കേരളത്തിൻറെ ഭാഗമായി മയക്കുമരുന്ന് ഉപയോഗവും വ്യാപനവും നിയന്ത്രിക്കുന്നതിനുളള ലഹരി വിരുദ്ധ പ്രചാരണം 2022 ഒക്ടോബർ 2 മുതൽ നവംബർ 1 വരെ നടത്തുന്നതിന് ബഹു.സർക്കാർ നിർദ്ദേശിച്ച കർമ്മ പരിപാടി യോഗം ചർച്ച ചെയ്തു. ആയത് പ്രകാരം പഞ്ചായത്ത് തലസമിതി , വാർഡ് തല സമിതി എന്നിവ ചേരുന്നതിനും കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ ലഹരി വിരുദ്ധ സഭ,സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണവും ലഹരി വിരുദ്ധ പ്രചരണവും, ബസ്സ്റ്റാൻറുകൾ , ചന്തകൾ, ടൌൺ എന്നിവിടങ്ങളിൽ വ്യാപാരി വ്യവസായികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സദസ്സ് . പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ജനജാഗ്രതാ സദസ്സുകൾ, അതിഥി തൊഴിലാളികൾക്കിടയിലെ പ്രചാരണം , വീടുകൾ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലായിടങ്ങളിലും ദീപം തെളിയിക്കൽ , എല്ലാ വ്യാപാര വ്യവസായ സ്ഥാപനങ്ങളിലും ലഹരിയ്ക്കെതിരെ ദീപം തെളിയിക്കൽ, സൈക്കിൾ റാലി , ലഹരി വിരുദ്ധ ശൃംഖലയുടെ വിളംബര ജാഥകൾ , കൂടാതെ നവംബർ 1 -ന് ലഹരി വിരുദ്ധ ശൃംഖലയും മയക്കു മരുന്ന് കത്തിക്കലും തുടങ്ങിയ കർമ്മ പരിപാടികൾ നടത്തുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//