Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/09/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടതും വാപ്കോസ് നിർവ്വഹണ ഏജൻസിയുമായ പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. 4 പദ്ധതികൾ ഏറ്റെടുത്തിട്ടുളള വാപ്കോസ്സ് ഒരു പദ്ധതി പോലും പൂർത്തിയാക്കി പഞ്ചായത്തിന് കൈമാറുന്നതിനുളള യാതൊരു നടപടിയും നാളിതുവരെ സ്വീകരിച്ചിട്ടില്ലായെന്ന് യോഗം വിലയിരുത്തി . റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട പദ്ധതികൾ ഒക്ടോബർ 31 നുള്ളിൽ പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ട അധികാരികളിൽ നിന്നും നിർദ്ദേശം ഉളളതിനാലും , പുതുതായി ടെണ്ടർ ചെയ്യുന്നതിനോ പുതുതായി വെണ്ടറെ ആഡ് ചെയ്യുന്നതിനോ അനുമതിയില്ലായെന്നുളള നിർദ്ദേശം റർബൻമിഷൻ അധികൃതരിൽ നിന്നും ലഭിച്ചിട്ടുളളതിനാലും വാപ്കോസ്സ് ഏറ്റെടുത്തിട്ടുളള പദ്ധതികളെല്ലാം പദ്ധതി തുക നഷ്ടമാക്കുന്ന സാഹചര്യം വരുത്താതെ സമയബന്ധിതമായി പൂർത്തീകരിച്ച് പഞ്ചായത്തിന് കൈമാറണമെന്ന് വാപ്കോസ് അധികൃതരോട് നിർദ്ദേശിച്ച് തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//