Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

കൊക്കോട്ടേല , ചാവടി വിളാകത്ത് വീട്ടിൽ , ശ്രീ.വിനേഷ് ചന്ദ്രൻ .ആർ.പി-യുടെ അപേക്ഷ യോഗം പരിശോധിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്തിലെ കൊക്കോട്ടേല വാർഡിൽ കോരപ്പറമ്പ് - കുന്നുകുഴി തോട്ടിനു കുറുകെ തോട്ടിലെ ജലത്തിൻറെ ഒഴുക്കിന് തടസ്സം വരാത്ത രീതിയിൽ ടിയാളുടെ വസ്തുവിലേയ്ക്ക് വാഹനം കയറ്റുന്നതിന് വേണ്ടി പാലം നിർമ്മിയ്ക്കുന്നതിനുളള അനുമതി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസ്തുത അപേക്ഷ യോഗം വിശദമായി ചർച്ച ചെയ്തു. തോട്ടിലെ നീരൊഴുക്കിന് തടസ്സം വരാതെയും കൂടാതെ പാലം നിർമ്മിയ്ക്കുമ്പോൾ തോടു പുറമ്പോക്ക് കയ്യേറാതെയും , തോടിൻറെ ഭിത്തികൾ ഇടിയാതെയും നിർമ്മിയ്ക്കേണ്ടതാണ്. മാത്രമല്ല നിർമ്മിയ്ക്കുന്ന പാലം പൊതുവായി കണക്കാക്കി പൊതുജനങ്ങൾക്കു കൂടെ ഉപയോഗയോഗ്യമാക്കേണ്ടതുമാണ് . മേൽ വ്യവസ്ഥകൾ ഉൾപ്പെടുത്തി അപേക്ഷകൻ 200/- രൂപ മുദ്രപത്രത്തിൽ പഞ്ചായത്തുമായി എഗ്രിമെൻറ് വെയ്ക്കുന്ന മുറയ്ക്ക് പാലം നിർമ്മിയ്ക്കുന്നതിനുളള അനുമതി നൽകി യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//