Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ കൊക്കോട്ടേല വാർഡിൽ പ്രധാനമന്തി ഗ്രാമ സഡക്ക് യോജന III (PMGSY) എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുളള ആര്യനാട് - കുറ്റിച്ചൽ ഗ്രാമപഞ്ചായത്തുകളിൽ കൂടെ കടന്നു പോകുന്ന ആര്യനാട് -ആനന്ദേശ്വരം - കൊക്കോട്ടേല - വളളിമംഗലം -ശംഭുതാങ്ങി - പാങ്കാവ് റോഡിന് ഏകദേശം 7.5 മുതൽ 8 മീറ്റർ വരെ വീതിയുണ്ടെന്നുളള എൽ.എസ്സ്.ജി.ഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറുടെ റിപ്പോർട്ട് യോഗം പരിശോധിച്ചു അംഗീകരിച്ചു. പഞ്ചായത്തിൻറെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടുളള ചുവടെ പറയുന്ന റോഡുകൾ പ്രധാനമന്തി ഗ്രാമ സഡക്ക് യോജന III (PMGSY) പ്രോഗ്രാം ഇംപ്ലിമെൻറേഷൻ യൂണിറ്റിന് കൈമാറുന്നതിന് യോഗം ഐകണ്ഠേന അംഗീകരിച്ചു തീരുമാനിച്ചു. 1.ആര്യനാട് - ആനന്ദേശ്വരം- അണിയിലക്കടവ് 2.കാര്യോട് -കൊക്കോട്ടേല -വള്ളിമംഗലം 3. വള്ളിമംഗലം - പൊട്ടുകാവ് 4.ശംഭുതാങ്ങി - നെടുവൻവയൽ

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//