Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (3) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

പറണ്ടോട് ഗവ.യു.പി സ്കൂൾ കോമ്പൌണ്ടിൽ പൂർണ്ണമായും പട്ട് നിൽക്കുന്ന ഒരു മാവും ഇടിമിന്നലേറ്റ് ഭാഗികമായി ഉണങ്ങി നിൽക്കുന്ന ഒരു തേക്കും സ്കൂൾ കുട്ടികൾക്ക് വളരെ അപകടകരമായ നിലയിൽ നിൽക്കുന്നുവെന്നും രണ്ട് മരങ്ങളും മുറിച്ചു മാറ്റുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുളള സ്കൂൾ ഹെഡ് മാസ്റ്ററുടെ അപേക്ഷ യോഗം പരിശോധിച്ചു ചർച്ച ചെയ്തു. സ്കൂൾ കുട്ടികൾ ടോയ്ലറ്റിൽ പോകുന്ന വഴിയിലും ടോയ്ലറ്റ് കെട്ടിടത്തിലേയ്ക്കും മരങ്ങൾ ചാഞ്ഞ് വളരെ അപകടാവസ്ഥയിലാണെന്ന് വാർഡ് മെമ്പറും അഭിപ്രായപ്പെട്ടു .കൂടാതെ ആര്യനാട് പബ്ലിക് മാർക്കറ്റിനുള്ളിൽ പ്രവർത്തിക്കുന്ന HRDC കെട്ടിടത്തിലേയ്ക്ക് ചാഞ്ഞ് കെട്ടിടത്തിന് വളരെ അപകടരമായി ഒരു പ്ലാവ് മരം നിൽക്കുന്നുവെന്നും മാർക്കറ്റിൽ വരുന്ന പൊതുജനങ്ങൾക്കും പ്രസ്തുത കെട്ടിടത്തിനുള്ളിൽ പ്രവർത്തിക്കുന്ന ഓഫീസുകളിൽ വരുന്ന ജനങ്ങൾക്കും വളരെ അപകട ഭീക്ഷണിയായി പ്രസ്തുത മരം നിൽക്കുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു. ആയതിനാൽ പറണ്ടോട് ഗവ.യു.പി സ്കൂൾ കോമ്പൌണ്ടിൽ നിൽക്കുന്ന മരങ്ങളും HRDC കെട്ടിടത്തിലേയ്ക്ക് ചാഞ്ഞ് കെട്ടിടത്തിന് അപകടരമായി നിൽക്കുന്ന പ്ലാവ് മരവും അടിയന്തിരമായി മുറിച്ചു മാറ്റുന്നതിനും തുടർന്ന് വാല്യുവേഷൻ എടുത്ത് തുടർ നടപടി സ്വീകരിയ്ക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//