Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ബഹു.സർക്കാരിൻറെ ലഹരി വിരുദ്ധ ക്യാമ്പയിൻറെ ഭാഗമായി പഞ്ചായത്ത് നടത്തുന്ന പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി .ക്യാമ്പയിൻറെ ഭാഗമായി എല്ലാ വീടുകളിലും ദീപം തെളിയ്ക്കുന്നതിനും , വിളംബര ജാഥകൾ എന്നിവ നടത്തുന്നതിനും തീരുമാനിച്ചു. നവംബർ 1 ന് ലഹരി വിരുദ്ധ മനുഷ്യ ശൃംഖല നടത്തുന്നതിനും പ്രസ്തുത മനുഷ്യ ശൃംഖലയിൽ എല്ലാ ഉദ്യോഗസ്ഥരും നിർബന്ധമായും പങ്കെടുക്കണമെന്ന് നിർദ്ദേശം നൽകി തീരുമാനിച്ചു. ലഹരി വിരുദ്ധക്യാമ്പയിൻറെ ഭാഗമായി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻറെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ , പഞ്ചായത്ത് സ്റ്റാഫുകളായ ശ്രീജിത്, അഖിൽകുമാർ എന്നിവർ ചേർന്ന് കടകൾ റെയ്ഡ് ചെയ്യുന്നതിനും ലഹരി വസ്തുക്കൾ പിടിയ്ക്കുന്ന സാഹചര്യം ഉണ്ടായാൽ പെനാൽറ്റി ഈടാക്കുന്നതിനും യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//