Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ഈഞ്ചപ്പുരി ഗവ.വെൽഫെയർ എൽ.പി.എസ്സ് , ഹെഡ്മിസ്ട്രിസ്സിൻറെ കത്ത് യോഗം ചർച്ച ചെയ്തു. സ്കൂളിൻറെ മതിലിനോട് ചേർന്നു നിന്ന പ്ലാവ് പഞ്ചായത്ത് ലേലം ചെയ്ത് മുറിച്ചു മാറ്റിയിരുന്നുവെന്നും പ്രസ്തുത സ്ഥലത്ത് 2 മീറ്റർ നീളത്തിൽ മതിൽ തുറന്നു കിടക്കുന്നതിനാൽ ഈ ഭാഗത്തു കൂടെ തെരുവ് നായ്ക്കൾ സ്കൂളിലേയ്ക്ക് പ്രവേശിക്കുന്നത് വലിയ അപകടമുണ്ടാക്കുമെന്നും ആയതിനാൽ മതിലിൻറെ തുറന്നു കിടക്കുന്ന ഭാഗം അടയ്ക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്നുളള അപേക്ഷ യോഗം അംഗീകരിച്ചു. പ്രസ്തുത പ്രവർത്തിയ്ക്കാവശ്യമായ എസ്റ്റിമേറ്റ് എടുക്കുന്നതിന് യോഗം എൽ.എസ്സ്.ജി.ഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//