Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഈഞ്ചപുരി വാർഡിൽ അദാനി ഗ്രൂപ്പിന് പാറക്വാറി ലൈസൻസ് അനുവദിയ്ക്കുന്നതിനായ് RAJESH KUMAR JHA , MANAGING DIRECTOR ADANI സമർപ്പിച്ച അപേക്ഷയും സൈറ്റും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിയ്ക്കുന്നതിന് 29/08/2022 തീയതിയിലെ 3(1) തീരുമാന പ്രകാരം സബ്കമ്മിറ്റിയെ നിയോഗിച്ചിരുന്നു. എന്നാൽ സബ്കമ്മിറ്റി സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലായെന്ന് യോഗം വിലയിരുത്തുകയും ചുവടെ പറയും പ്രകാരം പൊതുവായ തീരുമാനം കൈക്കൊളളുകയും ചെയ്തു. പാറക്വാറിയ്ക്ക് ലൈസൻസ് അനുവദിയ്ക്കരുതെന്ന് കൊക്കോട്ടേല , ഈഞ്ചപുരി വാർഡുകളിലെ ജനപ്രതിനിധികൾ 29/08/2022 -ന് നടന്ന കമ്മിറ്റിയിൽ ആവശ്യപ്പെടുകയും ടി ജനപ്രതിനിധികൾ ഈ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതിനാലും കൂടാതെ പാറക്വാറിയ്ക്ക് ലൈസൻസ് അനുവദിയ്ക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളുടെ ശക്തമായപ്രതിക്ഷേധവും എതിർപ്പും പരാതിയും നിലനിൽക്കുന്നതിനാലും പരാതിയിൽ പരാമർശിക്കുന്ന പ്രകാരം പാറക്വാറികൾ പ്രവർത്തിയ്ക്കുന്നതിനുളള ആകാശ ദൂരപരിധിയെ സംബന്ധിച്ച് പഞ്ചായത്തിന് പരിശോധിച്ച് നിയമപരമായ സാധുത മനസ്സിലാക്കേണ്ടതുളളതിനാലും തൽക്കാലം ലൈസൻസ് അനുവദിയ്ക്കേണ്ടതില്ലായെന്ന് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//