25/10/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ലഹരിമുക്ത കേരളത്തിൻറെ ഭാഗമായി മയക്കുമരുന്ന് ഉപയോഗവും വ്യാപനവും നിയന്ത്രിക്കുന്നതിനുളള ലഹരി വിരുദ്ധ പ്രചാരണം 2022 ഒക്ടോബർ 2 മുതൽ നവംബർ 1 വരെ നടത്തുന്നതിന് ബഹു.സർക്കാർ നിർദ്ദേശിച്ച കർമ്മ പരിപാടി യോഗം ചർച്ച ചെയ്തു. ആയത് പ്രകാരം നവംബർ 1 -ന് വളരെ വിപുലമായ രീതിയിൽ ലഹരി വിരുദ്ധ മനുഷ്യ ശൃംഖലയും മയക്കു മരുന്ന് കത്തിക്കലും കർമ്മ പരിപാടി നടത്തുന്നതിന് തീരുമാനിച്ചു. ആര്യനാട് , പറണ്ടോട് മേഖലകൾ കേന്ദ്രീകരിച്ച് മനുഷ്യ ശൃംഖല നടത്തുന്നതിനും ബാക്കി ജംഗ്ഷനുകളിൽ ഇവയുടെ കണ്ണികളായി മനുഷ്യ ശൃംഖലയിൽ അണി ചേർക്കുന്നതിനും തീരുമാനിച്ചു. മനുഷ്യ ശൃംഖലയിൽ പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളെയും പങ്കെടുപ്പിയ്ക്കുന്നതിനും തൊഴിലുറപ്പ്, കുടുംബശ്രീ,ആരോഗ്യസേന,കാർഷിക സേന തുടങ്ങിയ എല്ലാവരും മനുഷ്യ ശൃംഖലയിൽ അണിചേരുന്നതിനുളള നിർദ്ദേശം നൽകുന്നതിന് തീരുമാനിച്ചു. മനുഷ്യ ശൃംഖലയുമായി ബന്ധപ്പെട്ട 2 ബോർഡുകൾ ആര്യനാട് സ്കൂൾ ജംഗ്ഷനിലും , പറണ്ടോട് ജംഗ്ഷനിലും സ്ഥാപിയ്ക്കുന്നതിന് തീരുമാനിച്ചു.ബാക്കിയുളള എല്ലാ പ്രധാനപ്പെട്ട ജംഗ്ഷനുകളിലും ബോർഡുകൾ സ്ഥാപിയ്ക്കുന്നതിന് തീരുമാനിച്ചു. ഒക്ടോബർ 31 ന് ഇത് സംബന്ധിച്ച് വിളംബര ജാഥ , അനൌൺസ്മെൻറ് എന്നിവ നൽകുന്നതിന് തീരുമാനിച്ചു. നവംബർ 1 ന് 2 മണിയ്ക്ക് മനുഷ്യ ശൃംഖല ട്രയൽ നടത്തുന്നതിനും തുടർന്ന് 2.30 മുതൽ 2.45 വരെ ഒന്നായി അണിചേർന്ന് മനുഷ്യ ശൃംഖലയുടെ ഭാഗമാകുന്നതിനും തീരുമാനിച്ചു. പ്രസ്തുത കർമ്മപരിപാടികൾക്കാവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//