Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (22) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ റർബൻ മിഷൻ പദ്ധതി പ്രകാരം Supply and Installation of Passenger Lift എന്ന പദ്ധതിക്ക് ടെണ്ടർ ക്ഷണിയ്ക്കുകയും പ്രസ്തുത ടെണ്ടറുകൾ പരിശോധിയ്ക്കുന്നതിന് 14/09/2022 തീയതിയിലെ തീരുമാന പ്രകാരം സബ്കമ്മിറ്റിയെ നിയോഗിയ്ക്കുകയും ചെയ്തിരുന്നു. L1 ആയി ക്വാട്ട് ചെയ്ത ആക്സിസ്സ് എലിവേറ്റേഴ്സിൻറെ ടെണ്ടറിൽ ചില അപാകതകൾ കണ്ടെത്തി സബ്കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് 19/09/2022 തീയതിയിലെ പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്യുകയും L1 നിരക്കിൽ പ്രവർത്തി ചെയ്യുവാൻ L2 ആയ നാഷണൽ ട്രേഡേഴ്സ് ആൻറ് എക്സ്പോർട്ടേഴ്സ് , തിരുവന്തപുരം എന്ന സ്ഥാപനത്തോട് ആവശ്യപ്പെടുന്നതിന് തീരുമാനിയ്ക്കുകയും ആയത് പ്രകാരം L2 ആയ നാഷണൽ ട്രേഡേഴ്സ് ആൻറ് എക്സ്പോർട്ടേഴ്സ് , തിരുവന്തപുരം എന്ന സ്ഥാപനം ലോവസ്റ്റ് നിരക്കായ 1464000/- രൂപയ്ക്ക് പ്രവർത്തി ചെയ്യാമെന്ന് സമർപ്പിച്ച കത്ത് യോഗം ചർച്ച ചെയ്തു. പ്രസ്തുത കത്തിൻറെ അടിസ്ഥാനത്തിലും കൂടാതെ ടി പ്രവർത്തി സബ് വർക്കായി റർബൻമിഷൻ ഡി.പി.ആർ -ൽ ഉൾപ്പെടുത്താമെന്ന് 15/10/2022 തീയതിയിൽ ബഹു,ഗ്രാമവികസന കമ്മിഷണറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബന്ധപ്പെട്ട അധികാരികളിൽ നിന്നും ലഭ്യമായ ഉറപ്പിൻമേലും നാഷണൽ ട്രേഡേഴ്സ് ആൻറ് എക്സ്പോർട്ടേഴ്സ് , തിരുവന്തപുരം എന്ന സ്ഥാപനത്തിന് വർക്ക് ഓർഡർ നൽകുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//