Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (5) നമ്പര്‍ തീരുമാനം

തീരുമാനം:

പറണ്ടോട് ഗവ.യു.പി.സ്കൂൾ , പ്രഥമാധ്യാപകൻറെ കത്ത് - അംഗീകരിച്ചു.

തീരുമാന വിവരണം:

പറണ്ടോട് ഗവ.യു.പി സ്കൂൾ കെട്ടിടം പഴക്കം ചെന്ന ഷീറ്റ് നിർമ്മിതമായ കെട്ടിടമായതിനാൽ സ്കൂളിന് പുതിയ ക്ലാസ്സ് മുറികൾ നിർമ്മിയ്ക്കുന്നതിന് 1 കോടി 20 ലക്ഷം രൂപ എം.എൽ.എ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ആയതിനാൽ പഴക്കം ചെന്ന ഷീറ്റ് നിർമ്മിതമായ കെട്ടിടം പൊളിച്ചു മാറ്റുന്നതിനുളള അനുമതി നൽകണമെന്നും ആവശ്യപ്പെട്ടു കൊണ്ടുളള പറണ്ടോട് ഗവ.യു.പി.സ്കൂൾ , പ്രഥമാധ്യാപകൻറെ കത്ത് യോഗം ചർച്ച ചെയ്തു. പ്രസ്തുത സ്കൂളിന് പുതിയ കെട്ടിടം വരേണ്ടത് അത്യാവശ്യമായതിനാൽ പഴക്കം ചെന്ന ഷീറ്റ് നിർമ്മിതമായ കെട്ടിടം പൊളിച്ചു മാറ്റുന്നതിന് അനുമതി നൽകി യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//