Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി വാർഡിലെ താമസക്കാരനായ നിസ്സാമുദീൻ,നിസ്സാംമൻസിൽ എന്നയാൾ 533/8, 533/9,533/9-1, 533/9-1-1 എന്നീ സർവ്വെ നമ്പരുകളിൽ ഉൾപെട്ട വസ്തുവിൽ 564.2 മീറ്റർ സ്ക്വയർ വിസ്തീർണ്ണമുളള പൌൾട്രി ഫാം ഷെഡിനും 20.10 മീറ്റർ സ്ക്വയർ വിസ്തീർണ്ണമുളള വീടിനും റഗുലറൈസ് ചെയ്ത് കെട്ടിട നമ്പർ അനുവദിയ്ക്കുന്നതിന് സമർപ്പിച്ച അപേക്ഷ യോഗം പരിശോധിച്ചു. ആവശ്യമായ രേഖകളെല്ലാം ഹാജരാക്കിയിട്ടുണ്ടെന്ന് സെക്രട്ടറി യോഗത്തെ അറിയിച്ചു. ആയതിനാൽ കെട്ടിട നമ്പർ അനുവദിയ്ക്കുന്നതിനുളള നിയമാനുസൃത തുടർ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//