Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/04/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (4) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ചൈതന്യ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ നിലവിൽ 33 പഠിതാക്കൾ അഡ്മിഷൻ എടുത്തിട്ടുള്ളതും , യാത്രാ സൌകര്യമില്ലാത്തതിനാൽ നിലവിൽ ബഹുഭൂരിപക്ഷം പഠിതാക്കൾക്കും ബഡ്സ് സ്കൂളിൽ എത്തിച്ചേരുന്നതിന് സാധിക്കാത്തതുമായ വിഷയം പരിഹരിക്കുന്നതിന് ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ പഠിതാക്കൾക്ക് എത്തിച്ചേരുന്നതിനും തിരികെ വീട്ടിൽ എത്തിക്കുന്നതിനും വാഹനം അനുവദിക്കുന്നതിന് ബഹുമാനപ്പെട്ട അരുവിക്കര നിയോജക മണ്ഡലം MLA അഡ്വ. ജി.സ്റ്റീഫൻ അവർകളോട് അഭ്യർത്ഥിച്ചിട്ടുള്ളതും, MLA യുടെ പ്രത്യേക വികസനനിധിയിൽ നിന്നും തുക അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ള സാഹചര്യത്തിൽ വാഹനത്തിന്റെ ഉടമസ്ഥാവകാശം ഗവണമെന്റിൽ നിക്ഷിപ്തമായിരിക്കുന്നതും, വാഹനത്തിനു വേണ്ടി വരുന്ന ആവർത്തന ചെലവുകൾ ആയ ഇന്ധനവില, അറ്റകുറ്റപ്പണികൾക്ക് വേണ്ടി വരുന്ന ചെലവ് , ഡ്രൈവറുടെ ശമ്പളം മുതലായവ ഗ്രാമപഞ്ചായത്ത് വഹിക്കുന്നതിനും വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//