Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ബഹു.തദ്ദേശ സ്വയംഭരണ (ഡി.എ) വകുപ്പിൻറെ 15/09/2022 തീയിതിയിലെ സ.ഉ(കൈ)നം.214//2022/എൽ.എസ്സ്,ജി.ഡി നമ്പർ ഉത്തരവ് പ്രകാരം പതിനാലാംപഞ്ചവൽസര പദ്ധതിയിലെ പ്രാദേശികസാമ്പത്തിക വികസനത്തിൽ തൊഴിൽ സാധ്യതകളും തൊഴിൽ സംരംഭക സാധ്യതകളും തൊഴിൽ പരിശീലന സാധ്യതകളും തൊഴിൽ അന്വേഷകർക്ക് പരിചയപ്പെടുത്തുന്നതിനായി തൊഴിൽ സഭകൾ വിളിച്ചു ചേർക്കുന്നതിനുളള മാർഗ്ഗ നിർദ്ദേശങ്ങൾ യോഗം വായിച്ചു ചർച്ച ചെയ്തു. ആയതിലേയ്ക്ക് പഞ്ചായത്ത് തല സംഘാടക സമിതിയും വാർഡ് തല സമിതിയും ചുവടെ പറയും പ്രകാരം കൂടുന്നതിന് യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് സംഘാടകസമിതി ഘടന രക്ഷാധികാരി - ജില്ലാ പഞ്ചായത്ത് അംഗങ്ങൾ അദ്ധ്യക്ഷൻ - പ്രസിഡൻറ് സഹ-അധ്യക്ഷർ - ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങൾ ഉപാധ്യക്ഷൻ - വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ (ഉപാദ്ധ്യക്ഷൻ) കൺവീനർ - സെക്രട്ടറി ജോയിന്റ് കൺവീനർ - അസിസ്റ്റന്റ് സെക്രട്ടറി എല്ലാ ഭരണസമിതി അംഗങ്ങളും (അംഗം) കുടുംബശ്രീ സി.ഡി.എസ് ചെയർപെഴ്സൺ (അംഗം) ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ (അംഗം) യുവജനപ്രതിനിധി (അംഗം) യുവജനക്ഷേമബോർഡ് പ്രതിനിധികൾ (അംഗം) വ്യവസായ വകുപ്പ് ഇന്റേൺ (അംഗം) ഐ.കെ.എം പ്രതിനിധി (അംഗം) എസ്.സി/എസ്.റ്റി പ്രമോട്ടർ (അംഗം) കിലയുടെ തദ്ദേശ സ്ഥാപന റിസോഴ്സ്പെഴ്സൺ -RP (അംഗം) സാക്ഷരത പ്രേരക് മാർ (അംഗം) തദ്ദേശസ്വയംഭരണ സ്ഥാപനം ഓരോ തൊഴിൽസഭയ്ക്കും നിശ്ചയിക്കുന്ന തൊഴിസഭ ലീഡ് (അംഗം) കുടുംബശ്രീ എം.ഇ.സി പരിശീലന ഗ്രൂപ്പ് പ്രതിനിധി (അംഗം) തൊഴിൽസഭാതല സംഘാടകസമിതി ഘടന അധ്യക്ഷൻ - വാർഡ് മെമ്പർ സഹ അധ്യക്ഷർ - തൊഴിൽ സഭയിൽപെട്ട മറ്റ് വാർഡ് മെമ്പർ കൺവീനർ - തൊഴിൽ സഭാ സംഘാടനത്തിന് തദ്ദേശ സ്ഥാപനം ചുമതല നൽകുന്ന ഉദ്യോഗസ്ഥൻ ജോയിൻറ് കണവീനർ - തൊഴിൽസഭാ ലീഡ് അംഗങ്ങൾ യുവജന പ്രതിനിധികൾ , വ്യാപാരവ്യവസായ സംഘടനാ പ്രതിനിധികൾ,ചെറുകിട സംരംഭക സംഘടനാ പ്രതിനിധികൾ, എ.ഡി.എസ്സ് പ്രതിനിധികൾ, വ്യത്യസ്ത തൊഴിൽ മേഖലകളിൽ അറിവും അനുഭവവുമുളളവർ, അംഗനവാടി / ആശാ വർക്കർമാർ

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//