Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (14) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളിലൂടെ കടന്നു പോകുന്ന വെള്ളനാട് ആര്യനാട് ചെറ്റച്ചൽ റോഡിലെ എല്ലാ ഭാഗങ്ങളിലും നിലവിൽ കുടിവെള്ള പൈപ്പ് കണക്ഷൻ ലഭ്യമല്ല . കുടിവെള്ള പൈപ്പ് കണക്ഷൻ ഇല്ലാത്തതിനാൽ പ്രസ്തുത റോഡിന് ഇരുവശത്തും താമസിക്കുന്ന പൊതു ജനങ്ങൾ വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്നു. ആയതിനാൽ ടി റോഡിൽ പൈപ്പ് ലൈൻ സ്ഥാപിയ്ക്കുന്നതിനുളള അനുമതി ലഭ്യമാക്കണമെന്നും അല്ലാത്ത പക്ഷം റിക്ക് തന്നെ നേരിട്ട് പൈപ്പ് ലൈൻ നീട്ടുന്നതിനുളള നടപടി സ്വീകരിയ്ക്കേണ്ടതാണെന്നും റിക്ക് മാനേജിംഗ് ഡയറക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//