Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/04/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ പാറ ഖനനം ചെയ്ത് വിൽപന നടത്തുന്നതിനായി ശ്രീ. ശ്രീജിത്ത്.എസ്, മാനേജിംഗ് പാർട്ണർ, വി.എസ്.സി, വില്ലാമെന്റ്സ്,റ്റി.സി.54/928, രോഹിണി സദനം , മേലാംകോട് എന്നയാൾ ആര്യനാട് വില്ലേജിൽ തണ്ടപ്പേർ 20285 ൽ ബ്ലോക്ക് നമ്പർ 47 ൽ 320/1-1, 320/1-3, 320/1-4, 320/8-1, 320/2, 320/2-1, 320/2-2, 320/4-1, 320/4-2, 320/5, 320/5-1, 320/8-1-1-1, 320/8-1-2, 320/8-1-3 എന്നീ റീസർവ്വേ നമ്പറുകളിൽപ്പെട്ട 1 ഹെ 82 ആർ. 93 സ്ക്വ.മീ വസ്തുവിലും, തണ്ടപ്പേർ 21195 ൽ ബ്ലോക്ക് നമ്പർ 47 ൽ 318/10, 318/12, 319/7, 320/1-6 എന്നീ റീസർവ്വേ നമ്പറുകളിൽപ്പെട്ട 1 ഹെ 82 ആർ. 19 സ്ക്വ.മീ വസ്തുവിലും തണ്ടപ്പേർ 20759 ൽ ബ്ലോക്ക് നമ്പർ 47 ൽ 322/8, 321/1, 322/5 എന്നീ റീസർവ്വേ നമ്പറുകളിൽപ്പെട്ട 79 ആർ. 60 സ്ക്വ.മീ വസ്തുവിലും തണ്ടപ്പേർ 20684 ൽ ബ്ലോക്ക് നമ്പർ 47 ൽ 318/13 എന്ന റീസർവ്വേ നമ്പറിൽപ്പെട്ട 75 ആർ. 20 സ്ക്വ.മീ പുരയിടത്തിലും പാറ ഖനനം ചെയ്യുന്നതിനു വേണ്ടി സമർപ്പിച്ച ലൈസൻസ് അപേക്ഷ കമ്മിറ്റി വിശദമായി പരിശോധിച്ചു. മൈനിംഗ് & ജിയോളജി 06.02.2023 ൽ നൽകിയ കത്ത് പ്രകാരം 7 വ്യവസ്ഥകൾ നിഷ്ക്കർഷിച്ചും ബഹു.ഗ്രീൻ ട്രൈബ്യൂണലിന്റെ OA നമ്പർ 304/2019 കേസ് തീർപ്പാക്കുന്നതിന് വിധേയമായി മാത്രമേ ക്വാറിയുടെ ലീസ് അനുവദിക്കുകയുള്ളൂ എന്നും നൽകിയ കത്തിന്റെ പകർപ്പും , ഭാരത സർക്കാരിന്റെ പരിസ്ഥിതി മന്ത്രാലയത്തിന്റെ കത്ത് പ്രകാരം 57 വ്യവസ്ഥകളും ഉൾപ്പെടുത്തിയ കത്തിന്റെ പകർപ്പും പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ കൺസെന്റ് ടു ഓപ്പറേഷൻ രേഖയും , കൂടാതെ കേരള വാട്ടർ അതോറിറ്റിയും അപേക്ഷകനുമായി 16.03.2024 തീയതിയിൽ ഒപ്പിട്ട ഒരു വർഷ കാലാവധിയുള്ള കരാർ ഉടമ്പടിയും ബന്ധപ്പെട്ട രേഖകളും അനുബന്ധവും പരിശോധിച്ചതിൽ പരിസ്ഥിതി മന്ത്രാലയത്തിന്റേയും മലിനീകരണ നിയന്ത്രണ ബോർഡിന്റേയും വ്യവസ്ഥകൾ പൂർണ്ണമായി പാലിച്ചതായി കാണുന്നില്ലാ എന്നും, കേരള വാട്ടർ അതോറിറ്റിയും അപേക്ഷകനുമായി ഒപ്പിട്ട കരാർ കാലാവധി കഴിഞ്ഞിട്ടുള്ളതായും കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. കൂടാതെ ഗ്രാമപഞ്ചായത്തിൽ രൂക്ഷമായി കുടിവെള്ള ക്ഷാമം നിലനിൽക്കുന്ന പ്രദേശത്തിലേയ്ക്കും കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലേയ്ക്കും, ജലജീവൻ മിഷന്റെ ഭാഗമായി ആര്യനാട് ഗ്രാമപഞ്ചായത്ത് 6000 ഗാർഹിക കണക്ഷൻ നൽകി കുടിവെള്ള വിതരണത്തിനായുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് വരുന്നതും , ക്വാറി പ്രവർത്തിക്കുവാൻ അപേക്ഷ സമർപ്പിച്ച സ്ഥലത്തോട് ചേർന്ന് ആര്യനാട് ഗ്രാമപഞ്ചായത്തിന്റേയും കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിന്റേയും അതിർത്തിയിൽ ഉൾപ്പെട്ട 10 സെന്റ് സ്ഥലത്ത് പാറയിൽ കോൺക്രീറ്റ് പില്ലറുകൾ സ്ഥാപിച്ച് കേരള വാട്ടർ അതോറിറ്റിയുടെ പരിപാലനത്തിൽ ഒരു കോണക്രീറ്റ് വാട്ടർ ടാങ്ക് സ്ഥാപിച്ചിട്ടുള്ളതും ഈ വാട്ടർ ടാങ്കിൽ നിന്നും ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലേയ്ക്ക് കുടിവെള്ള വിതരണം നടത്തിവരുന്നതും ഈ പ്രദേശത്ത് കൂടി നിരവധി പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളതുമാണ്. നിലവിലെ ഉയർന്ന പ്രദേശങ്ങളിലാണ് കുടിവെള്ള ടാങ്കുകൾ സ്ഥാപിച്ചിട്ടുള്ളത്. നിലവിലെ കോൺക്രീറ്റ് പില്ലറിലുള്ള കുടിവെള്ള ടാങ്കിന് സമീപത്തോ, താഴ്ചയിലോ, വശങ്ങളിലോ, ക്വാറി പ്രവർത്തനത്തിന് അനുമതി നൽകിയാൽ കുടിവെള്ള ടാങ്ക് തകരുക മാത്രമല്ല ചെങ്കുത്തായ പ്രദേശത്ത് നീരൊഴുക്ക് സംഭവിച്ച് രൂക്ഷമായ ഉരുൾ പൊട്ടൽ ഉൾപ്പടെയുള്ള ദുരന്തങ്ങൾക്ക് കാരണമാകുമെന്നും അതുവഴി താഴ്ന്ന പ്രദേശത്ത് താമസ്സിക്കുന്ന സാധാരക്കാരായ സ്ഥിരതാമസ്സക്കാർക്ക് ജീവനും ജീവനോപാധികൾക്കും നാശം സംഭവിക്കുമെന്ന് കമ്മിറ്റിക്ക് ബോധ്യമായിട്ടുണ്ട്. കൂടാതെ എല്ലാവിധ അനുമതികളോടും കൂടി നിലവിൽ ക്വാറികൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ക്വാറി ഉൽപ്പന്നങ്ങൾക്ക് കുറവ് സംഭവിക്കുകയില്ലായെന്നും കമ്മിറ്റിക്ക് ബോധ്യപ്പെട്ടതിനാൽ ശ്രീ. ശ്രീജിത്ത്.എസ്, മാനേജിംഗ് പാർട്ണർ, വി.എസ്.സി, വില്ലാമെന്റ്സ്, റ്റി.സി.54/928, രോഹിണി സദനം , മേലാംകോട് എന്നയാൾ ആര്യനാട് വില്ലേജിൽ തണ്ടപ്പേർ 20285 ൽ 1 ഹെ 82 ആർ. 93 സ്ക്വ.മീ വസ്തുവിലും, തണ്ടപ്പേർ 21195 ൽ 1 ഹെ 82 ആർ. 19 സ്ക്വ.മീ വസ്തുവിലും തണ്ടപ്പേർ 20759 ൽ 79 ആർ. 60 സ്ക്വ.മീ വസ്തുവിലും തണ്ടപ്പേർ 20684 ൽ 75 ആർ. 20 സ്ക്വ.മീ പുരയിടത്തിലും പാറ ഖനനം ചെയ്യുന്നതിനു വേണ്ടി സമർപ്പിച്ച അപേക്ഷ നിരസിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//