Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

26/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ 2022/2023 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടതും അസ്സിസ്സ്റ്റൻറ് സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനുമായ 115/23 പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് നൽകൽ എന്ന പദ്ധതിക്ക് ടെണ്ടർ ക്ഷണിക്കുകയും തുടർന്ന് 14/12/2022 തീയതിയിലെ തീരുമാനപ്രകാരം പറയും പ്രകാരം കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത കേളചന്ദ്രാ പോളിമേഴ്സ് ( 2050/ - ) എന്ന സ്ഥാപനത്തിൻറെ സാംമ്പിൾ പ്രോഡക്ട് പരിശോധനയ്ക്ക് ഹാജരാക്കുന്നതിന് നിർദ്ദേശം നൽകിയിരുന്നു. ആയത് പ്രകാരം ലഭ്യമായ സാംമ്പിൾ വാട്ടർ ടാങ്ക് യോഗം പരിശോധിച്ചു അംഗീകരിച്ചു. ഗുണമേൻമയുളള വാട്ടർ ടാങ്കാണെന്ന് ബോധ്യപ്പെട്ടതിൻറെ അടിസ്ഥാനത്തിൽ ടി സ്ഥാപനത്തിന് സപ്ലൈ ഓർഡർ നൽകുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//