Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഹരിതകർമ്മസേന തുടർ പ്രവർത്തനങ്ങൾ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിതകർമ്മസേനാംഗങ്ങൾക്ക് കോട്ട്,തൊപ്പികുട, ബാഗ് ,ഐ.ഡി കാർഡിൽ ഉപയോഗിക്കുന്ന പച്ചനിറത്തിലുളള ടാഗ് എന്നിവ വിതരണം ചെയ്യുന്നതിന് ലഭിച്ച ക്വട്ടേഷനുകളും സാധനങ്ങളുടെ ഗുണനിലവാരവും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് 02/12/2022 തീയതിയിലെ യോഗം ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചുച്ചിരുന്നു. ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി സാധനങ്ങൾ പരിശോധിച്ചു ബോധ്യപ്പെട്ട് കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത WE TEN EDCO GROUP എന്ന സ്ഥാപനത്തിന് സപ്ലൈഓർഡർ നൽകുന്നതിന് ശുപാർശ ചെയ്തു കൊണ്ട് സമർപ്പിച്ച റിപ്പോർട്ട് യോഗം പരിശോധിച്ചു ചർച്ച ചെയ്തു. ആയതിനാൽ പ്രസ്തുത സ്ഥാപനത്തിന് സപ്ലൈ ഓർഡർ നൽകുന്നതിനും പദ്ധതിയിമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിനും യോഗം നിർവ്വഹണ ഉദ്യോഗസ്ഥയായ വി.ഇ.ഒ-യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//