30/12/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഈഞ്ചപുരി വാർഡിൽ അദാനി ഗ്രൂപ്പിന് പാറക്വാറി ലൈസൻസ് അനുവദിയ്ക്കുന്നതിനായ് RAJESH KUMAR JHA , MANAGING DIRECTOR ADANI സമർപ്പിച്ച അപേക്ഷയിൽ സമയബന്ധിതമായി ലൈസൻസ് അനുവദിച്ചില്ലായെന്ന് ആരോപിച്ച് പ്രസ്തുത സ്ഥാപനം ബഹു.ഹൈക്കോടതിയിൽ സമർപ്പിച്ച WP(C) 35965/2022 നമ്പർ ഹഡജിയിൻമേൽ ബഹു.ഹൈക്കോടതി 23/12/2022 തീയതിയിൽ പുറപ്പെടുവിച്ച വിധിന്യായം സെക്രട്ടറി യോഗത്തെ വായിച്ച് കേൾപ്പിച്ചു വിശദീകരിച്ചു. ജഡ്ജ്മെൻറ് ലഭിച്ച് 10 ദിവസത്തിനുളളിൽ ലൈസൻസ് അനുവദിയ്ക്കണമെന്ന് പഞ്ചായത്തിനോട് ബഹു.ഹൈക്കോടതി നിർദ്ദേശിച്ചിട്ടുളള വിവരം സെക്രട്ടറി യോഗത്തെ അറിയിച്ചു. എന്നാൽ പാറക്വാറിയ്ക്ക് ലൈസൻസ് അനുവദിയ്ക്കരുതെന്നും പാറയുടെ അടിഭാഗം ജനവാസ മേഖലയാണെന്നും ആയതിനാൽ പാറഖനനം നടത്തുമ്പോൾ വീടുകൾക്ക് ബലക്ഷയം സംഭവിക്കുമെന്നും മാത്രവുമല്ല മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അതുകൊണ്ട് ജനങ്ങളുടെ ആശങ്ക പരിഹരിയ്ക്കാതെ ലൈസൻസ് അനുവദിയ്ക്കരുതെന്നും ജനങ്ങളെ സംരക്ഷിയ്ക്കേണ്ട ചുമതല പഞ്ചായത്തിന് ഉണ്ടെന്നും ആയതിനാൽ പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലുളള തീരുമാനം പഞ്ചായത്ത് എടുക്കരുതെന്നും പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകാനിടയുളളതിനാലും പാറക്വാറിയ്ക്ക് ലൈസൻസ് കൊടുക്കുന്ന നടപടി സ്വീകരിയ്ക്കരുതെന്ന് യോഗം അഭിപ്രായപ്പെട്ടു. ആയതിനാൽ പരിസവാസികളുടെ ശക്തമായ പ്രതിക്ഷേധം നിലനിൽക്കുന്നതിനാലും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയുണ്ടാകുമെന്നതിനാലും കൂടാതെ മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും കണക്കിലെടുത്ത് പ്രസ്തുത വിഷയം സംബന്ധിച്ച് നിയമോപദേശം തേടുന്നതിനും നിയമോപദേശം ലഭിയ്ക്കുന്ന മുറയ്ക്ക് പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്ന് വേണ്ടുന്ന തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിനും ആയത് വരെ ലൈസൻസ് അനുവദിയ്ക്കേണ്ടതില്ലായെന്നും യോഗം ഐകകണ്ഠേന തീരുമാനിച്ചു. വിയോജനകുറിപ്പ് ആര്യനാട് പഞ്ചായത്തിൽ ആര്യനാട് വില്ലേജിൽ ബ്ലോക്ക് നം 47-ൽ റീസർവ്വെനം 133/4,133/6,139/6 പാറഖനനം ചെയ്യുന്നതിന് ക്വാറി ലൈസൻസിനു വേണ്ടി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി 26/07/2022 തീയതിയിൽ സമർപ്പിച്ചിരുന്ന അപേക്ഷ അപാകതകൾ പരിഹരിച്ച് 15/09/2022 ന് പുനസമർപ്പിച്ചുവെങ്കിലും നിശ്ചിത 30 ദിവസത്തിനുളളിൽ ലൈസൻസ് അനുവദിച്ച് കൊണ്ടോ നിരസിച്ചുകൊണ്ടോ തീരുമാനം കമ്പനിയെ അറിയിക്കാത്ത സാഹചര്യത്തിൽ ഡീംഡ് ലൈസൻസിന് കമ്പനി അർഹത നേടിയിട്ടുണ്ട്. ആയതിനാൽ ഈ കേസിൽ രണ്ടാം എതിർകകഷിയായ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കോടതി ഉത്തരവ് കൈപ്പറ്റി 10 ദിവസത്തിനുളളിൽ പേപ്പറിൽ തയ്യാറാക്കിയ ലൈസൻസ് ടി കമ്പനിക്ക് നൽകണമെന്ന് ബഹു.ഹൈക്കോടതി WP(C) 35965/2022 നമ്പർ കേസിൽ 23/12/2022 ന് ഉത്തരവായിട്ടുളളതാണ്. കേസിൽ 1 മുതൽ 4 വരെ കക്ഷികളിൽ രണ്ടാം എതിർ കക്ഷിയായ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്കാണ് ഈ നിർദ്ദേശം ബഹു.ഹൈക്കോടതി നൽകിയിട്ടുളളത് എന്നതിനാലും ലൈസൻസ് നൽകുവാനോ നിരസ്സിക്കുവാനോ ഗ്രാമപഞ്ചായത്തിന് അധികാരമില്ലായെന്നതിനാലും ബഹു.ഹൈക്കോടതി നിശ്ചയിച്ച സമയപരിധിയ്ക്കുളളിൽ സെക്രട്ടറി ലൈസൻസ് നൽകാത്തപക്ഷം രണ്ടാം എതിർ കക്ഷിയായ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കോടതി അലക്ഷ്യത്തിന് വിധേയനാകും എന്നതിനാൽ നിശ്ചിത സമയ പരിധിയ്ക്കുളളിൽ ലൈസൻസ് അനുവദിയ്ക്കാതിരിയ്ക്കാൻ കഴിയില്ല എന്ന വസ്തുത യോഗത്തെ അറിയിക്കുന്നു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//