06/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഈഞ്ചപുരി വാർഡിൽ അദാനി ഗ്രൂപ്പിന് പാറക്വാറി ലൈസൻസ് അനുവദിയ്ക്കുന്നതിനായ് RAJESH KUMAR JHA , MANAGING DIRECTOR ADANI സമർപ്പിച്ച അപേക്ഷയിൽ സമയബന്ധിതമായി ലൈസൻസ് അനുവദിച്ചില്ലായെന്ന് ആരോപിച്ച് പ്രസ്തുത സ്ഥാപനം ബഹു.ഹൈക്കോടതിയിൽ സമർപ്പിച്ച WP(C) 35965/2022 നമ്പർ ഹർജിയിൻമേൽ ബഹു.ഹൈക്കോടതി 23/12/2022 തീയതിയിൽ പുറപ്പെടുവിച്ച വിധിന്യായപ്രകാരവും 03/01/2023 തീയതി ലഭിച്ച നിയമോപദേശ പ്രകാരവും 05/01/2023 തീയതിയിൽ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി – ക്ക് പഞ്ചായത്ത് സെക്രട്ടറി ലൈസൻസ് അനുവദിച്ച നടപടി യോഗം ചർച്ച ചെയ്തു. പ്രസ്തുത വിഷയത്തിന് 03/01/2023 തീയതി ലഭിച്ച നിയമോപദേശം പഞ്ചായത്ത് ഭരണ സമിതി എടുത്ത തീരുമാനത്തിന് ഗുണകരമല്ലാത്ത രീതിയിലും എതിർഭാഗത്തെ സഹായിക്കുന്ന ലക്ഷ്യത്തോടെയും ആണെന്ന് കമ്മിറ്റി മനസ്സിലാക്കിയതിൻറെ അടിസ്ഥാനത്തിൽ ടി നിയമോപദേശം കമ്മിറ്റി തളളുകയും കേസ് കൈകാര്യം ചെയ്തിരുന്ന ശ്രീ.അഡ്വ.എ.ഷാജ് –നെ ഒഴിവാക്കി പകരം പുതിയ അഡ്വക്കേറ്റിനെ കണ്ടെത്തുന്നതിനും പ്രസ്തുത വിഷയം സംബന്ധിച്ച് പൊതുജനങ്ങളുടെ ശക്തമായ പ്രതിക്ഷേധവും എതിർപ്പും പരാതിയും നിലനിൽക്കുന്നതിനാലും പരാതിയിൽ വസ്തുതയുണ്ടെന്നുളളതിനാലും കേസിലെ വിധിയ്ക്കുമേൽ അപ്പീൽ നൽകുന്നതിനും തുടർ നിയമനടപടികളുമായി മുന്നോട്ടു പോകുന്നതിനും യോഗം ഐകകണ്ഠേന തീരുമാനിച്ചു. ആയതു വരെ സെക്രട്ടറി ഇൻ ചാർജ്ജ് നൽകിയ ലൈസൻസ് പ്രാബല്യത്തിൽ വരുന്നത് അനുവദിയ്ക്കേണ്ടതില്ലായെന്നും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//