11/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് ഒരു മലയോര ഗ്രാമപ്രദേശമാണ്. അതു കൊണ്ടു തന്നെ പൊതുവായിട്ടുളള വികസന പ്രവർത്തനങ്ങളും വളരെ കുറവാണ്. ആവശ്യമായ സ്ഥലസൌകര്യം പഞ്ചായത്തിന് ഇല്ലായെന്നുളളതാണ് വികസന പ്രവർത്തനങ്ങൾക്ക് തടസ്സമായി നിൽക്കുന്നത്. മാത്രവുമല്ല ആര്യനാട് ഗ്രാമപഞ്ചായത്തിൽ ധാരാളം വിദ്യാർത്ഥികൾ സ്കൂൾ പഠനം കഴിഞ്ഞ് തുടർ വിദ്യാഭ്യാസം ചെയ്യുന്നു. വളരെ പാവപ്പെട്ട കുടുംബങ്ങൾ ഉളള വാർഡുകളാണ് പഞ്ചായത്തിൽ അധികവും . വിദ്യാർത്ഥികളുടെ ജീവിത സാഹചര്യങ്ങളും വളരെ ശോചനീയമാണ്. തുടർ വിദ്യാഭ്യാസത്തിനായി വിവിധ കോഴ്സുകളിൽ ചേരുന്നവർക്ക് വളരെ ദൂരം യാത്ര ചെയ്തു കോളേജിൽ എത്തിച്ചേരേണ്ട സ്ഥിതിയാണുളളത്. വളരെ പാവപ്പെട്ട കുടുംബങ്ങൾ ആയതിനാലും ദൂര സ്ഥലങ്ങളിൽ പോയി പഠിയ്ക്കാനുളള സാഹചര്യം ഇല്ലാത്തതിനാലും പല വിദ്യാർത്ഥികൾക്കും പഠനം ഉപേക്ഷിയ്ക്കേണ്ട സ്ഥിതിയും നിലവിലുണ്ട്. ആയതിനാൽ പഞ്ചായത്തിന് ഒരു കോളേജ് അനുവദിയ്ക്കുകയാണെങ്കിൽ അത് കുട്ടികളുടെ പഠനത്തിന് വളരെ ഉപകാരപ്രദമായിരിക്കും . അതുപോലെ പഞ്ചായത്തിൻറെ വികസന പ്രവർത്തനങ്ങൾക്കായി പൊതു സ്ഥാപനങ്ങൾ പഞ്ചായത്തിൽ ആരംഭിയ്ക്കുന്നതിനും സ്ഥലസൌകര്യം വളരെ പരിമിതമാണ്. പഞ്ചായത്തിൽ പൊട്ടൻച്ചിറ വാർഡിൽ ഹൌസിംഗ് ബോർഡ് കോളനിയ്ക്കുള്ളിൽ ഏകദേശം 12 ഏക്കർ ഭൂമിയുണ്ട്. ഈ സ്ഥലം നിലവിൽ ചില ആളുകൾ അനധികൃതമായി കയ്യേറി കൈവശം വെച്ച് താമസിയ്ക്കുകയാണ്. പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയ്ക്കു പോലും ആവശ്യത്തിന് സ്ഥലം ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്തരത്തിൽ അനധികൃത കയ്യേറ്റം നടന്നിട്ടുളളത്. വർഷങ്ങളായി പ്രസ്തുത സ്ഥലത്ത് താമസിച്ചു വരുന്നവർക്ക് വസ്തുവും ഭൂമിയും പതിച്ചു നൽകുന്നതിന് പഞ്ചായത്തിന് സമ്മതമാണ്. എന്നാൽ പഞ്ചായത്തിലെ മറ്റു സ്ഥലങ്ങളിൽ വീടും സ്ഥലവും ഉളളവർ ടി ഭൂമി അനധികൃതമായി കയ്യേറി കൈവശം വെച്ചനുഭവിക്കുകയാണ്. ആയതിനാൽ ടി സ്ഥലത്തു നിന്നും അനധികൃത കയ്യേറ്റക്കാരെ ഒഴിപ്പിച്ച് പ്രസ്തുത ഭൂമി പഞ്ചായത്തിന് കൈമാറുന്നതിനുളള അനുകൂല നടപടി ഉണ്ടാകണമെന്നും ഈ ഭൂമിയിൽ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ഒരു കോളേജും മറ്റു പൊതുസ്ഥാപനങ്ങളും അനുവദിയ്ക്കുന്നതിനുളള നടപടിയുണ്ടാകണമെന്നും ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//