11/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ തേവിയാരുകുന്ന് വാർഡിൽ വിവിധ പട്ടികവർഗ്ഗ സങ്കേതങ്ങളിലായി ധാരാളം പട്ടിക വർഗ്ഗ വിദ്യാർത്ഥികളുണ്ട്.ഇവരുടെ ജീവിത സാഹചര്യങ്ങൾ വളരെ ശോചനീയമായതിനാൽ ദൂര സ്ഥലങ്ങളിലെ ഊരുകളിൽ നിന്നും വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ വന്നു പോയി പഠിയ്ക്കുവാൻ സാധിയ്ക്കാത്ത സാഹചര്യമാണുളളത്. ആയതിനാൽ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരം കുറയുകയും നല്ല രീതിയിൽ പഠിയ്ക്കുവാനുളള അവസരങ്ങൾ നഷ്ടമാവുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ പട്ടികവർഗ്ഗ ഊരുകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്കായി അത്യാവശ്യ ഭൌതിക സാഹചര്യങ്ങളോടു കൂടിയ സ്കൂളും റസിഡൻഷ്യൽ ഹോസ്റ്റലും ലഭിയ്ക്കുകയാണെങ്കിൽ ആയത് കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് വളരെ ഉപകാരപ്രദമായിരിക്കും .ആയതിനാൽ മീനാങ്കൽ കേന്ദ്രീകരിച്ച് ഒരു സ്കൂളും റസിഡൻഷ്യൽ ഹോസ്റ്റലും അനുവദിയ്ക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് യോഗം ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//