Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം

തീരുമാനം:

അത്തിയറ-കാനക്കുഴി റോഡ് നിർമ്മാണം - കൃഷി ഓഫീസിൽ നിന്നും റിപ്പോർട്ട് വാങ്ങുന്നതിന് തീരുമാനിച്ചു.

തീരുമാന വിവരണം:

കാഞ്ഞിരംമൂട് വാർഡിലെ അത്തിയറ കാനക്കുഴി റോഡ് നിർമ്മാണം പ്രവർത്തി നടന്നപ്പോൾ വസ്തു കയ്യേറുകയും തെങ്ങുകൾ വെട്ടി മാറ്റുകയും ചെയ്തെന്നും ആയതിനുളള നഷ്ട പരിഹാരം ആവശ്യപ്പെട്ടു കൊണ്ടുളള ശ്രീ.വിജയൻ, അത്തിയറ,കാനക്കുഴി, തെക്കുംകരപുത്തൻ വീട് എന്നയാളുടെ അപേക്ഷ യോഗം ചർച്ച ചെയ്തു. പ്രസ്തുത അപേക്ഷ സംബന്ധിച്ച് കൃഷി ഓഫീസിൽ നിന്നും അടിയന്തിരമായി റിപ്പോർട്ട് വാങ്ങുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//