Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം

തീരുമാനം:

കീഴ്പാലൂർ വാർഡിൽ മുതുപുരം നിവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നുവെന്ന പരാതിയിൽ സർവ്വെ റിപ്പോർട്ട് ലഭ്യമാകുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് തീരുമാനിച്ചു.

തീരുമാന വിവരണം:

കീഴ്പാലൂർ വാർഡിൽ മുതുപുരം എന്ന സ്ഥലത്ത് പഞ്ചായത്ത് തോടിനോട് ചേർന്നുളള പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറി നിർമ്മാണ പ്രവർത്തികൾ നടത്തുന്നതായും മുതുപുരം നിവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതായുമുളള മുതുപുരം നിവാസികളുടെ അപേക്ഷ യോഗം പരിശോധിച്ച് ചർച്ച ചെയ്തു. പ്രസ്തുത സ്ഥലത്തെ സ്വകാര്യ ഭൂമിയും പുറമ്പോക്ക് ഭൂമിയും തമ്മിലുളള അതിരുകൾ അളന്ന് തിരിച്ച് സർവ്വെ റിപ്പോർട്ട് ലഭ്യമാകുന്ന മുറയ്ക്ക് നിയമപരമായ തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//