Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം

തീരുമാനം:

റബ്ബർ ബോർഡ് ഡെപ്യൂട്ടീ പ്രൊഡക്ഷൻ കമ്മിഷണറുടെ കത്ത് അംഗീകരിച്ചു . തുക ഒടുക്കുന്നതിന് തീരുമാനിച്ചു.

തീരുമാന വിവരണം:

ആര്യനാട് പഞ്ചായത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആര്യനാട് വില്ലേജിൽ 1297/22 നമ്പർ ആധാര പ്രകാരം 47-ാം നമ്പർ ബ്ലോക്കിൽ 20436-ാം നമ്പർ തണ്ടപ്പേരിൽ റീ സർവ്വെ 132/5-1 ൽ ഉൾപെട്ട 40 ആർ 47 ച.മീറ്റർ വിസ്തീർണ്ണമുളള പുരയിടം ആര്യനാട് ഗ്രാമപഞ്ചായത്തിനു വേണ്ടി സെക്രട്ടറി പേർക്ക് പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയിട്ടുണ്ട്. ആയതിനാൽ പ്രസ്തുത സ്ഥലത്ത് ശ്മശാന നിർമ്മാണം ആരംഭിയ്ക്കുന്നതിന് ടി സ്ഥലത്ത് നിൽക്കുന്ന 161 മൂട് റബർ മരങ്ങൾ മുറിച്ചു മാറ്റുന്നതിനാവശ്യമായ വാല്യുവേഷൻ എടുക്കുന്നതിനുളള എക്സ്പെർട്ട് ഫീസായി ജി.എസ്സ് റ്റി ഉൾപ്പെടെ 18776/- രൂപ റബ്ബർ ബോർഡ് ഡെപ്യൂട്ടീ പ്രൊഡക്ഷൻ കമ്മിഷണറുടെ കത്ത് പ്രകാരം തനത് ഫണ്ടിൽ നിന്നും അടവാക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//