Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (3) നമ്പര്‍ തീരുമാനം

തീരുമാനം:

പാറക്വാറി ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ സെക്രട്ടറി , അസ്സി.സെക്രട്ടറി എന്നിവർക്കെതിരെ നടപടിയ്ക്ക് ശുപാർശ ചെയ്തു തീരുമാനിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഈഞ്ചപുരി വാർഡിൽ അദാനി ഗ്രൂപ്പിന് പാറക്വാറി ലൈസൻസ് അനുവദിയ്ക്കുന്നതിനായ് RAJESH KUMAR JHA , MANAGING DIRECTOR ADANI സമർപ്പിച്ച അപേക്ഷയിൽ സമയബന്ധിതമായി ലൈസൻസ് അനുവദിച്ചില്ലായെന്ന് ആരോപിച്ച് പ്രസ്തുത സ്ഥാപനം ബഹു.ഹൈക്കോടതിയിൽ സമർപ്പിച്ച WP(C) 35965/2022 നമ്പർ ഹർജിയിൻമേൽ ബഹു.ഹൈക്കോടതി 23/12/2022 തീയതിയിൽ പുറപ്പെടുവിച്ച വിധിന്യായപ്രകാരം 05/01/2023 തീയതിയിൽ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി – ക്ക് സെക്രട്ടറി ഇൻ ചാർജ്ജ് ലൈസൻസ് അനുവദിച്ചിരുന്നു. എന്നാൽ ലൈസൻസിനായി 26/07/2022 തീയതി ലഭിച്ച അപേക്ഷ പാറക്വാറി ലൈസൻസ് അജണ്ട വെച്ച് കൂടിയ 29/08/2022 തീയതിയിലെ പഞ്ചായത്തു സമിതി പരിശോധിയ്ക്കുകയും ടി പ്രദേശത്തു പ്രതിക്ഷേധവും പരാതിയും നിലനിൽക്കുന്നതിനാൽ പഞ്ചായത്ത് സമിതി ഒരു സബ്കമ്മിറ്റിയെ എടുക്കകയും പാറക്വാറി ലൈസൻസ് വിഷയത്തിൻമേലുളള പ്രതിക്ഷേധത്തിൻറെയും പരാതിയുടെയും നിജസ്ഥിതി മനസ്സിലാക്കി പഞ്ചായത്ത് കമ്മിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിനും പഞ്ചായത്ത് കമ്മിറ്റി സബ്കമ്മിറ്റിയെ നിയാഗിച്ചിരുന്നു. സബ്കമ്മിറ്റിയെ നിയാഗിച്ചിട്ടുണ്ടെന്നും സബ്കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ലൈസൻസ് അപേക്ഷയിൽ തുടർനടപടി സ്വീകരിയ്ക്കുമെന്നുളള വിവരം പഞ്ചായത്ത് സെക്രട്ടറിയായ ശ്രീമതി.മേബിൾ ഷീല.ജി സമയബന്ധിതമായി അപേക്ഷകനെ അറിയിച്ചിട്ടില്ലാത്തത് ഗുരുതര വീഴ്ച്ചയായി യോഗം വിലയിരുത്തുകയും കൂടാതെ സബ്കമ്മിറ്റിയ്ക്കു മുന്നിൽ അപേക്ഷകനെ വിളിച്ചു വരുത്തി സംശയ നിവാരണം കൈക്കൊള്ളേണ്ട സെക്രട്ടറി പ്രസ്തുത ചുമതല നിർവ്വഹിയ്ക്കാത്തതുമായ വീഴ്ച്ചകളാണ് ഡീംഡ് ലൈസൻസ് അപേക്ഷകന് ലഭ്യമാകുന്നതിന് കാരണമായതായി കമ്മിറ്റി വിലയിരുത്തിയ സാഹചര്യത്തിൽ 06/01/2023 -ലെ യോഗ തീരുമാന പ്രകാരം പ്രസ്തുത നടപടിയിൽ പഞ്ചായത്ത് സെക്രട്ടറിയോട് കാരണം കാണിക്കൽ നോട്ടീസ് നൽകി വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പഞ്ചായത്ത് സെക്രട്ടറി നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാൽ സെക്രട്ടറിയെ സസ്പെൻറ് ചെയ്ത് തുടർ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം ബഹു.പഞ്ചായത്ത് ഡയറക്ടറോട് ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചു. ബഹു.ഹൈക്കോടതി WP(C) 35965/2022 നമ്പർ ഹർജിയിൻമേൽ അദാനി ഗ്രൂപ്പിന് അനുകൂലമായി 23/12/2022 തീയതിയിൽ പുറപ്പെടുവിച്ച വിധിന്യായം അനുസരിച്ച് 05/01/2023 തീയതിയിൽ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി – ക്ക് സെക്രട്ടറി ഇൻ ചാർജ്ജ് ലൈസൻസ് അനുവദിച്ചിരുന്നു. എന്നാൽ 30/12/2022 തീയതി നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ നിയമോപദേശം ലഭിയ്ക്കുന്ന മുറയ്ക്ക് തുടർന്ന് പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്ന് വേണ്ടുന്ന തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിനും മാത്രവുമല്ല ബഫർസോൺ വിഷയത്തിൽ കോടതി നിർദ്ദേശങ്ങൾ നിലനിൽക്കുന്നതിനാലും കൂടാതെ ക്വാറി ലൈസൻസ് സംബന്ധിച്ച നിയമസാധുതയ്ക്ക് വ്യക്തതവരേണ്ടതിനാലും ആയത് വരെ ലൈസൻസ് അനുവദിയ്ക്കേണ്ടതില്ലായെന്നും തീരുമാനിച്ചിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. എന്നാൽ ടി തീരുമാനം അംഗീകരിയ്ക്കാതെ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി – ക്ക് സെക്രട്ടറി ഇൻ ചാർജ്ജ് ലൈസൻസ് അനുവദിച്ച നടപടി കമ്മിറ്റിയുടെ മുൻ തീരുമാനത്തിന് വിരുദ്ധമാണെന്ന് യോഗം വിലയിരുത്തി. ആയതിൻറെ അടിസ്ഥാനത്തിൽ ബഹു.ഹൈക്കോടതി വിധിയനുസരിച്ച് മാത്രം ലൈസൻസ് അനുവദിച്ച സെക്രട്ടറി ഇൻ ചാർജ്ജിനോടും 06/01/2023 തീയതയിലെ യോഗ തീരുമാന പ്രകാരം കാരണം കാണിക്കൽ നോട്ടീസ് നൽകി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെക്രട്ടറി ഇൻ ചാർജ്ജ് നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാൽ സസ്പെൻറ് ചെയ്ത് തുടർ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം ബഹു.പഞ്ചായത്ത് ഡയറക്ടറോട് ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//