Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം

തീരുമാനം:

കുടിവെളള ടാങ്ക് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പിൻറെ പരാതിയിൽ തുടർ നടപടി സ്വീകരിയ്ക്കുന്നതിന് തീരുമാനിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഈഞ്ചപ്പുരി വാർഡിൽ മൈലമൂട് പാറയുടെ ഒരു വശത്ത് ഗ്രൌണ്ട് വാട്ടർ ഡിപ്പാർട്ട്മെൻറ് മുഖേന കുടിവെളള ടാങ്ക് സ്ഥാപിയ്ക്കുന്നതിനുളള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച അപേക്ഷയും വില്ലേജ് ഓഫീസറുടെ റിപ്പോർട്ടും യോഗം പരിശോധിച്ചു. പ്രസ്തുത സ്ഥലത്ത് പ്രഥമദൃഷ്ട്യാ മറ്റൊരു നിർമ്മാണ പ്രവർത്തികളും നടക്കുന്നില്ല. മാത്രവുമല്ല ടാങ്ക് സ്ഥാപിക്കുന്ന വസ്തുവിന് സർക്കാർ പാറ പുറമ്പോക്ക് വസ്തുവുമായി ബന്ധമുണ്ടെന്നും പ്രഥമദൃഷ്ടിയിൽ കാണാൻ കഴിയുന്നില്ല. ആയതിനാൽ പ്രസ്തുത സ്ഥലം സർവ്വെ ചെയ്ത് അളന്ന് നൽകുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് യോഗം ബഹു.തഹസീൽദാർ , വില്ലേജ് ഓഫീസർ എന്നിവരോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. കൂടാതെ നിയമപരമായ നടപടി സ്വീകരിച്ച് കുടിവെളള ടാങ്ക് സ്ഥാപിയ്ക്കുന്നതിന് ഗ്രൌണ്ട് വാട്ടർ ഡിപ്പാർട്ടുമെൻറിൽ കത്ത് നൽകുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//