Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

പാറക്വാറി സംബന്ധിച്ച് ജനങ്ങളുടെ പരാതിയിൽ തുടർ നടപടി സ്വീകരിയ്ക്കുന്നതിന് തീരുമാനിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഈഞ്ചപുരി വാർഡിൽ അദാനി ഗ്രൂപ്പിന് പാറക്വാറി ലൈസൻസ് അനുവദിയ്ക്കുന്നതിനായ് RAJESH KUMAR JHA , MANAGING DIRECTOR ADANI സമർപ്പിച്ച അപേക്ഷയിൽ സമയബന്ധിതമായി ലൈസൻസ് അനുവദിച്ചില്ലായെന്ന് ആരോപിച്ച് പ്രസ്തുത സ്ഥാപനം ബഹു.ഹൈക്കോടതിയിൽ സമർപ്പിച്ച WP(C) 35965/2022 നമ്പർ ഹർജിയിൻമേൽ ബഹു.ഹൈക്കോടതി 23/12/2022 തീയതിയിൽ പുറപ്പെടുവിച്ച വിധിന്യായപ്രകാരം 05/01/2023 തീയതിയിൽ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി – ക്ക് സെക്രട്ടറി ഇൻ ചാർജ്ജ് ലൈസൻസ് അനുവദിച്ച നടപടി യോഗം ചർച്ച ചെയ്തു. ആയത് സംബന്ധിച്ച് കൊക്കോട്ടേല , ഈഞ്ചപ്പുരി വാർഡുകളിലെ പൊതുജനങ്ങളുടെ മാസ്സ് പെറ്റിഷൻ യോഗം ചർച്ച ചെയ്തു. ടി സ്ഥലത്തിന് സമീപം ശ്മശാന നിർമ്മാണത്തിന് പഞ്ചായത്ത് സ്ഥലം വാങ്ങിയിട്ടുളളതും കൂടാതെ ബഫർസോണുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ നിലനിൽക്കുന്നതും യോഗം പരിശോധിച്ചു ചർച്ച ചെയ്തു. മാത്രവുമല്ല പൊതുജനങ്ങളുടെ ശക്തമായ പ്രതിക്ഷേധവും എതിർപ്പും പരാതിയും നിലനിൽക്കുന്നതിനാലും പരാതിയിൽ വസ്തുതയുണ്ടെന്നുളളതിനാലും കേസിലെ വിധിയ്ക്കുമേൽ അപ്പീൽ നൽകുന്നതിനും തുടർ നിയമനടപടികളുമായി മുന്നോട്ടു പോകുന്നതിനും യോഗം ഐകകണ്ഠേന തീരുമാനിച്ചു. പ്രസ്തുത വിഷയം സംബന്ധിച്ച തുടർ കേസ്സുകളെല്ലാം ശ്രീ.അഡ്വ.സുമൻ ചക്രവർത്തിയ്ക്ക് നൽകുന്നതിനും യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//