Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

തുടർനടപടികൾ സ്വീകരിയ്ക്കുന്നതിന് തീരുമാനിച്ചു.

തീരുമാന വിവരണം:

സ്വരാജ് ട്രോഫിക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുളള സ ഉ (സാധാ)നം. 73/2023/lsgd ഉത്തരവ് യോഗം പരിശോധിച്ചു ചർച്ച ചെയ്തു. ആയതനുസരിച്ച് ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്ന 14 വിഷയങ്ങളില്‍ മൂന്ന് എണ്ണത്തിലെങ്കിലും 4 മിനിറ്റില്‍ കവിയാത്ത വീഡിയോയും അനുബന്ധമായി 2 വീഡിയോയും തയ്യാറാക്കി കില തയ്യാറാക്കുന്ന പ്ളാറ്റ്ഫോമില്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ഒരേവിഷയത്തില്‍ ഒന്നിലധികം വീഡിയോകള്‍ ചെയ്യാന്‍ പാടില്ലാത്തതാണെന്ന് ഉത്തരവില്‍ നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. 28/01/2022 ആണ് വീഡിയോ അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി. പ്രസ്തുത വിഷയങ്ങൾ പരിഗണിച്ച് അടിയന്തിരമായി വീഡിയോ തയ്യാറാക്കി കില ഫ്ലാറ്റ് ഫോമിൽ അപ്ലോഡ് ചെയ്യുന്നതിനും ആയതിന് 35000/- രൂപയിൽ അധികരിയ്ക്കാത്ത തുക തനത് ഫണ്ടിൽ നിന്നോ പദ്ധതി നിർവ്വഹണ പ്രോജക്ടിൽ നിന്നോ ചെലവഴിക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//