Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ഗ്രാമകേന്ദ്രങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് 21/01/2023 തീയതി സ്വാഗത സംഘം വിളിക്കുന്നതിന് തീരുമാനിച്ചു. 25/01/2023 വാർഡ് തല ആസൂത്രണസമിതി 27/01/2023 പരിശീലനം ലഭിച്ച ഗ്രാമസഹായികളുടെ യോഗം ഫെബ്രുവരി 1 മുതൽ വാർഡ് തലത്തിൽ സ്വാഗതസംഘം വിളിക്കണം ഗ്രാമഭവനുകളിൽ ഇരിക്കുന്ന ഗ്രാമസഹായികൾക്ക് ഐ.ഡി കാർഡ് നൽകുന്നതിന് തീരുമാനിച്ചു. പൌരാവകാശ രേഖ അടിയന്തിരമായി പുതുക്കണം. ഇതുമായി ബന്ധപ്പെട്ട് എല്ലാ സ്ഥാപനങ്ങളിൽ നിന്നും പുതുക്കിയ വിവരങ്ങൾ ശേഖരിക്കണം .വ്യവസായ വകുപ്പിൻറെ വിവരങ്ങൾ കൂടെ ഉൾപ്പെടുത്തണം വാർഡ്ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നോട്ടീസ് , പബ്ലിസിറ്റി എന്നിവ നൽകുന്നതിന് തീരുമാനിച്ചു. ജനപ്രതിനിധികൾക്ക് ഇരിയ്ക്കാനുളള സൌകര്യം കൂടെ ഉൾപ്പെടുത്തി വാർഡ് ഓഫീസുകൾ ക്രമീകരിയ്ക്കുന്നതിനും ആയതിന് കെട്ടിടം ലഭ്യമാകാത്ത വാർഡുകളിൽ അടിയന്തിരമായി കെട്ടിടം നിശ്ചയിച്ചു നൽകുന്നതിനും വാർഡ് മെമ്പർമാരോട് നിർദ്ദേശിച്ചു തീരുമാനിച്ചു. എല്ലാ വാർഡുകളിലും കെട്ടിടം ലഭ്യമായാലുടൻ നെറ്റ് കണക്ഷൻ എടുക്കുന്നതിനും യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//