Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ലൈഫ് 2020 ജനറൽ വിഭാഗത്തിലെ വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതിന് വി.ഇ.ഒ-യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

തീരുമാന വിവരണം:

ലൈഫ് 2020 ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട ജനറൽ വിഭാഗത്തിലെ ഭൂമിയുളള ഭവന രഹിതരുടെ ഇതോടൊപ്പം അറ്റാച്ച് ചെയ്തിട്ടുളളതുമായ ഗുണഭോക്താക്കളുടെ സംഗമം വിളിച്ചു ചേർത്ത് എഗ്രിമെൻറ് വെയ്ക്കുന്നത് സംബന്ധിച്ച 15/11/2022 ലെ സ.ഉ(സാധാ) 2806/2022 /തസ്വഭവ നമ്പർ ഉത്തരവ് യോഗം വായിച്ചു ചർച്ച ചെയ്തു. പ്രസ്തുത ലിസ്റ്റ് പ്രകാരമുളള ഗുണഭോക്താക്കളുടെ സംഗമം വിളിച്ച് ചേർത്ത് ഗുണഭോക്താക്കളുടെ വെരിഫിക്കേഷൻ പൂർത്തിയാക്കി അവരുമായി കരാറിലേർപ്പെടുന്നതിനും അഡ്വാൻസ് തുക കൈമാറുന്നതിനും യോഗം നിർവ്വഹണ ഉദ്യോഗസ്ഥനായ വി .ഇ.ഒ-യെ ചുമതലപ്പെടുത്തി തീരുമാനിച്ചു. കൂടാതെ പട്ടികജാതി വിഭാഗത്തിലുളള ചില ഗുണഭോക്താക്കൾ ജനറൽ കാറ്റഗറി ലിസ്റ്റിൽ ഉൾപ്പെട്ടു വന്നിട്ടുണ്ടെന്നും എന്നാൽ പട്ടികജാതി വിഭാഗക്കാരെ അടിയന്തിരമായി എഗ്രിമെൻറ് വെയ്പിക്കേണ്ട നിർദ്ദേശം ഉളളതിനാൽ ജനറൽ കാറ്റഗറി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള പട്ടികജാതി വിഭാഗത്തിലുളള ഗുണഭോക്താക്കളെ എഗ്രിമെൻറ് വെയ്ക്കുപിക്കുന്നതിനുളള അനുമതി ആവശ്യപ്പെട്ടു കൊണ്ടുളള വി.ഇ.ഒ യുടെ കത്ത് യോഗം പരിശേോധിച്ചു അംഗീകരിച്ചു. നിയമപരമായ തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം നിർവ്വഹണ ഉദ്യോഗസ്ഥനായ വി .ഇ.ഒ-യ്ക്ക് അനുമതി നൽകി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//