Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം

തീരുമാനം:

പരാതിപരിഹാരത്തന് സബ്കമ്മറ്റി രൂപീകരിച്ച് തീരുമാനിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കൊക്കൊട്ടേല മൈലമൂട് എന്ന സ്ഥലത്ത് പാറഖനനം ചെയ്യുന്നതിന് അദാനി പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന് ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും അനുവദിച്ച ലൈസന്‍സ് ജന വിരുദ്ധമാണെന്ന് കാണിച്ച് പാറമുകള്‍ സംരക്ഷണ സമര സമിതി കണ്‍വീനര്‍ ശ്രീ. കെ. സുരേഷ്കുമാര്‍ എന്നയാള്‍ സമര്‍പ്പിച്ച അപ്പീൽ അപേക്ഷ യോഗം പരിശോധിച്ചു. പാറമുകള്‍ സംരക്ഷണ സമര സമിതി കണ്‍വീനര്‍, പാറമുകള്‍ സംരക്ഷണ സമര സമിതി അംഗങ്ങള്‍, അദാനി പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികള്‍ എന്നിവരെ നേരില്‍ കേട്ട് പഞ്ചായത്ത് കമ്മറ്റി മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ശ്രീമതി. ഷീജ. എ (വൈസ് പ്രസിഡന്‍റ്, ആര്യനാട് ഗ്രാമപഞ്ചായത്ത്), ശ്രീ. അനീഷ്. സി. ജെ ( ആര്യനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്‍ഡിംഗ് കമ്മറ്റി സ്ഥിരം സമിതി ചെയര്‍മാന്‍) ശ്രീമതി. ലേഖ (ആര്യനാട് ഗ്രാമപഞ്ചായത്തംഗം) ശ്രീ. ഈഞ്ചപ്പുരി രാജേന്ദ്രന്‍(ആര്യനാട് ഗ്രാമപഞ്ചായത്തംഗം) ശ്രീമതി. സരസ്വതി. പി (ആര്യനാട് ഗ്രാമപഞ്ചായത്തംഗം) ശ്രീമതി. ശ്രീജ. എസ് ( ആര്യനാട് ഗ്രാമപഞ്ചായത്തംഗം) എന്നിവരെ ഉള്‍പ്പെടുത്തി സബ് കമ്മറ്റി രൂപീകരിച്ചും സബ്കമ്മറ്റിയുടെ കണ്‍വീനറായി ശ്രീ. അനീഷ് സി. ജെ -യെ നിയോഗിച്ചും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//