Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2022-2023 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി വരുന്ന പട്ടിക വര്‍ഗ്ഗ വയോജനങ്ങള്‍ക്ക് കട്ടില്‍ എന്ന പദ്ധതിക്ക് 5 ടെന്‍ഡറുകള്‍ ലഭിക്കുകയും ആയതിന്‍റെ അടിസ്ഥാനത്തില്‍ സാമ്പിളുകള്‍ ഹാജരാക്കാന്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ അറിയിപ്പ് നല്‍കുകയും Tri tech Trivandrum, Ash Furniture എന്നീ സ്ഥാപനങ്ങങ്ങള്‍ സാമ്പിള്‍ ഹാജരാക്കുകയും ആയതിന്‍റഎ ഗുണനിലവാരം പരിശോേധിക്കുന്നതിന് പരുത്തിപ്പള്ളി ഫോറസ്റ്റ് റെയിഞ്ചാഫീസര്‍ക്ക് കത്ത് നല്‍കുകയും ആയതിന്‍റഎ അടിസ്ഥാനത്തില്‍ 31.01.2023 ലെ പി24/2023 നമ്പരായി ഗുണനിലവാര സാക്ഷ്യപത്രം ലഭ്യമാക്കിയിട്ടുള്ളതുമാണ്. ആയത് കമ്മറ്റി വിശദമായി പരിശോധിച്ചു. ഗുണനിലവാര സാക്ഷ്യപത്ര പ്രകാരം Ash Furniture എന്ന സ്ഥാപനത്തിന് സപ്ളൈ ഓഡര്‍ നല്‍കുന്നതിനും ടി ഗുണ നിലവാരക സാക്ഷ്യപത്രത്തില്‍ ചൂണ്ടിക്കാണിച്ചത് പ്രകാരം തടിയുടെ വെള്ള ഉള്‍പ്പെടാതെ കട്ടിലുകള്‍ ലഭ്യമാക്കണം എന്ന നിര്‍ദ്ദേശത്തോടെ സെപ്ളൈ ഓഡര്‍ നല്‍കുന്നതിന് അസ്സി സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//