Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (10) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ഘടക സ്ഥാപനമായ കൃഷി ഭവനില്‍ അഗ്രികള്‍ച്ചര്‍ അസ്സിസ്റ്റന്‍റ് ഗ്രേഡ് 2 തസ്തികയില്‍ ജോലി നോക്കി വരുന്ന ശ്രീ വിനേഷ് ആര്‍ നെ കുറിച്ച് നിരവധി പരാതികള്‍ യോഗത്തില്‍ ഉയര്‍ന്നു. ഓഫീസില്‍ ഹാജരാകാതിരിക്കുക, ഓഫീസില്‍ ഹാജരാകുന്നതില്‍ സമയ നിഷഠ പുലര്‍ത്താതിരിക്കുക, തുടങ്ങിയ കൃത്യ വിലോപങ്ങളും ലഹരി ഉപയോഗിച്ച് ഓഫീസില്‍ ഹാജരാകുക തുടങ്ങിയ സ്വഭാവ ദൂഷ്യങ്ങളും ടി ഉദ്യോഗസ്ഥന് ഉള്ളതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ടി ഉദ്യോഗസ്ഥന്‍ ഗ്രാമപഞ്ചായത്തിന്‍റെ വിവിധങ്ങളായ പദ്ധതികള്‍ നിര്‍വ്വഹണം നടത്തുന്നതില്‍ ഉദാസീനത പുലര്‍ത്തുന്നതായും അതുവഴി ഗ്രാമപഞ്ചായത്തിന്‍റെ സല്‍പ്പേരിന് കളങ്കം ഏല്‍പ്പിക്കുന്നതായും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ടി ജീവനക്കാരനെതിരേ ചട്ടപ്പടി നിയമ നടപടി സ്വീകരിക്കുന്നതിന് മേലുദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ച് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//