06/05/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:തിരുവനന്തപുരം ജില്ലയിൽ അനവധി പൊതുമരാമത്ത് പ്രോജക്ടുകൾ നടപ്പിലാക്കുന്ന പഞ്ചായത്തുകളിലൊന്നാണ് ആര്യനാട് ഗ്രാമപഞ്ചായത്ത്. കൂടാതെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ടും അനവധി അപേക്ഷകൾ ഗ്രാമപഞ്ചായത്തിൽ സമർപ്പിക്കപ്പെടുന്നുണ്ട്. നിലവിൽ ഒരു അസ്സിസ്റ്റന്റ് എഞ്ചിനീയറും രണ്ട് ഓവർസീയറുമാണ് ആര്യനാട് LID & EW ൽ സേവനം ചെയ്ത് വരുന്നത്. ആര്യനാട് ഗ്രാമപഞ്ചായത്ത് LID&EW ഫസ്റ്റ് ഗ്രേഡ് ഓവർസീയർ ആയ ശ്രീമതി. ഷീബ.ഐ എന്നവർ തിരുവനന്തപുരം നഗരസഭയിൽ നിന്നും സ്ഥലം മാറ്റം ലഭിച്ച് ആര്യനാട് ഗ്രാമപഞ്ചായത്തിൽ ജോലിയിൽ പ്രവേശിച്ചിട്ടുള്ളതും, ടിയാൾ കോർപ്പറേഷനിൽ കെട്ടിട നിർമ്മാണ പെർമിറ്റ് സംബന്ധിച്ച ഫയലുകൾ മാത്രം കൈകാര്യം ചെയ്തു വന്നിരുന്നതുമാണ്. ടിയാൾക്ക് ആര്യനാട് ഗ്രാമപഞ്ചായത്തിലെ മരാമത്ത് പ്രോജക്ടുകൾ സംബന്ധിച്ച ജോലി ചെയ്യുന്നതിന് സാധിക്കാത്തതിനാൽ, ആര്യനാട് ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത പദ്ധതികൾ പൂർത്തീകരിക്കാൻ സാധിക്കാതെ വന്നത് കാരണം ഗ്രാമപഞ്ചായത്തിന് 2024/25 സാമ്പത്തിക വർഷത്തിൽ ഫണ്ടിനത്തിൽ നഷ്ടം സംഭവിച്ചിട്ടുള്ളതും, ടിയാളുടെ ഭാഗത്ത് കൃത്യതക്കുറവുണ്ടായിട്ടുള്ളതുമായ വിഷയം കമ്മിറ്റി ചർച്ച ചെയ്തു. മേൽ വിഷയം പരിഹരിക്കുന്നതിന് ശ്രീമതി. ഷീബ.ഐ എന്നവരെ ടിയാൾക്ക് സൌകര്യപ്രദമായ ഓഫീസീൽ സ്ഥലം മാറ്റം നൽകുന്നതിനും, മരാമത്ത് പ്രവൃത്തികൾ ചെയ്യുന്നതിന് പ്രാപ്തിയുള്ള ഓവർസീയറെ നിയമിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/05/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//