Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം

തീരുമാനം:

കീഴ്പാലൂര്‍ വാര്‍ഡിലെ മുതുപുരം നിവാസികളുടെ പരാതി- വില്ലേജ് ഓഫീസര്‍ക്ക് കത്ത് നല്‍കുന്നതിന് തീരുമാനിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ കീഴ്പാലൂര്‍ വാര്‍ഡിലെ മുതുപുരം നിവാസികളുടെ പരാതിയും നെടുമങ്ങാട് തഹസീല്‍ദാരുടെ സര്‍വ്വേ റിപ്പോര്‍ട്ടും കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. പൊതുജനങ്ങളുടെ യാത്രാ ക്ളേശം പരിഹരിക്കുന്നതിന് ഉതകുന്ന തരത്തില്‍ വഴിയുടെ നിര്‍മ്മാണം നടത്തുന്നതിന് എതിര്‍ കക്ഷിയായ സുനില്‍ കുമാറിനോട് പുറമ്പോക്ക് കൈയ്യേറി ടിയാന്‍ നിര്‍മ്മിച്ചിട്ടുള്ള കോണ്‍ക്രീറ്റ് മതില്‍ 15 ദിവസത്തിനകം പൊളിച്ച് നീക്കി വിവരം രേഖാമൂലം പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നോട്ടീസ് നല്‍കാനും ആയതില്‍മേലുള്ള നിയമാനുസൃത തുടര്‍ നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//