06/05/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:നാം കഴിക്കുന്ന പച്ചക്കറികൾ നാം തന്നെ ഉത്പാദിപ്പിക്കുന്നതിനായി കൃഷി വകുപ്പും തദ്ദേശ സ്ഥാപനങ്ങളും നേതൃത്വം നൽകുന്ന സ്വയംപര്യാപ്തതാ പദ്ധതിയായ 'സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞം' ജനകീയ പങ്കാളിത്തത്തോടെയും വിവിധ വകുപ്പുകളുടെ ഏകോപനത്തോടേയും നടപ്പിലാക്കുന്നതിന് ബഹു.കേരള സർക്കാർ പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ള വിഷയം കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. ജനപ്രതിനിധികളുടേയും രാഷ്ട്രീയ സാമൂഹിക സംഘടനകളുടേയും പങ്കാളിത്തത്തോടെ ആര്യനാട് ഗ്രാമപഞ്ചായത്തിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ തരിശ്ശ് കിടക്കുന്ന ഭൂമി കൃഷി യോഗ്യമാക്കുന്നതിനും , എല്ലാ വീടുകളിലും അടുക്കള മുറ്റത്തും മട്ടുപ്പാവിലും വീട്ടു പരിസരങ്ങളിലും ജൈവ പച്ചക്കറി കൃഷി ചെയ്യുന്നതിനും വിഷരഹിത പച്ചക്കറി ഉപഭോഗ സംസ്ക്കാരം വളർത്തുന്നതിനും, പുറത്ത് നിന്നുമുള്ള കീടനാശിനി കലർന്ന പച്ചക്കറി വാങ്ങാതിരിക്കുന്നതിനും സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞം പ്രോത്സാഹിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും എല്ലാ വാർഡുകളിലും 50 കുടുംബങ്ങളടങ്ങുന്ന ഒരു ഗ്രൂപ്പ് രൂപീകരിക്കുന്നതിനും , ടി ഗ്രൂപ്പുകൾക്ക് കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരുടെ പരിശീലനവും, നിർദ്ദേശവും, ക്ലാസ്സും ഉറപ്പാക്കുന്നതിനും, ഗ്രൂപ്പുകളുടെ മേൽനോട്ടവും നിർവ്വഹണവും വാർഡ് തലത്തിൽ വാർഡ് മെമ്പറുടെ അദ്ധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിച്ച് കൃഷി വകുപ്പിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്നതിനും, പഞ്ചായത്ത് തലത്തിൽ വാർഡുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റാന്റിംഗ് കമ്മിറ്റികൾക്കും പഞ്ചായത്ത് ഭരണസമിതിയ്ക്കും ചുമതല നൽകിയും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/05/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//