Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം

തീരുമാനം:

അരുവിക്കര നിയോജക മണ്ഡലം എം എല്‍ എ യുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ഹൈമാസ്റ്റ്/മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള സമ്മതമറിയിക്കുന്നതിനും തീരുമാനിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അരുവിക്കര നിയോജക മണ്ഡലം ബഹു, എം.എല്‍.എ ജി. സ്റ്റീഫന്‍റെ 2022/2023 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ഇറവൂര്‍ മേലേമുക്ക് ജംഗ്ഷന്‍, ആര്യനാട് പൊതുമാര്‍ക്കറ്റ്, പള്ളിവേട്ട മുസ്ളീംപള്ളി, മലയംതേരി നവചേതന നഗര്‍, മണ്ണാറം ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടി എം.എല്‍.എ നല്‍കിയ കത്ത് യോഗം പരിശോധിച്ചു. ഹൈമാസ്റ്റ് ലൈറ്റ്/മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ച് 5 വര്‍ഷത്തെ വാറന്റി കാലാവധിക്ക് ശേഷം ടി ലൈറ്റിന്‍റെ മെയിന്‍റനന്‍സും പരിപാലനവും പഞ്ചായത്ത് വഹിക്കുന്നതാണ്, ഹൈമാസ്റ്റ് ലൈറ്റ്/മിനി മാസ്റ്റ് ലൈറ്റിന്‍റെ വൈദ്യുതി ചാര്‍ജ് പഞ്ചായത്ത് വഹിക്കുന്നതാണ്, പ്രസ്തുത ഹൈമാസ്റ്റ് ലൈറ്റ്/മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ച അന്നുമുതല്‍ ഇതിന്‍റെ ഉടമസ്ഥതത പഞ്ചായത്ത് ഏറ്റെടുക്കുന്നതാണ്, ഹൈമാസ്റ്റ് ലൈറ്റ്/മിനി മാസ്റ്റ് ലൈറ്റിന്‍റെ ഇലക്ട്രിക്കല്‍ കണക്ഷന്‍ ലഭിക്കുന്നതിന് വേണ്ടി കെ എസ് ഇ ബിയിലേക്കുള്ള അപേക്ഷകളിലും എഗ്രിമെന്‍റുകളിലും റോഡ് കട്ടിംഗിനുള്ള അനുമതി ലഭിക്കുന്നതിന് പി ഡബ്ള്യുഡി യിലേക്കും മറ്റ് ഇതര സ്ഥാപനങ്ങളിലേക്കുമുള്ള അപേക്ഷകളിലും എഗ്രിമെന്‍റുകളിലും ഒപ്പ് വയ്ക്കുന്നതാണ്, ഹൈമാസ്റ്റ് ലൈറ്റ്/മിനി മാസ്റ്റ് ലൈറ്റ്സ്ഥാപിച്ചതിന് ശേഷം യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കര്റ് നല്‍കുന്നതാണ്, ഹൈമാസ്റ്റ് ലൈറ്റ്/മിനി മാസ്റ്റ് ലൈറ്റ്സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലും പരിപാലനത്തിലും ഉള്ളതാണെന്നും അവിടെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനാവശ്യമായ നിര്‍മാമണപ്രവര്‍ത്തികള്‍ നടത്താവുന്നതാണ് എന്നീ വ്യവസ്ഥകള്‍ അംഗീകരിച്ചും ഹൈമാസ്റ്റ് ലൈറ്റ്/മിനി മാസ്റ്റ് ലൈറ്റ് സ്ഫാപിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ ബഹു എം എല്‍ എ യോട് അഭ്യര്‍ത്ഥിച്ചും ഈ യോഗം ഐക്യകണ്ഠ്യന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//