Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 47 ല്‍ റീസര്‍വ്വേ നമ്പര്‍ 345/6-2 ല്‍ ഉള്‍പ്പെട്ട 81 ച മി വസ്തുവില്‍ 11.56 ച മി വലിപ്പമുള്ള കുരിശ്ശടി സ്ഥാപിക്കുന്നതിനുള്ള അനുമതിക്കായി ശ്രീ. ആന്റണി മേരി മെലിന്‍ഡ സമര്‍പ്പിച്ച അപേക്ഷ പഠിച്ച് പഞ്ചായത്ത് കമ്മറ്റി മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ശ്രീമതി ഷീജ. എ( ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്), ശ്രീ കെ കെ രതീഷ് (ഗ്രാമപഞ്ചായത്തംഗം), ശ്രീ. രാധാകൃഷ്ണന്‍ (ഗ്രാമപഞ്ചായത്തംഗം), ശ്രീമതി. സനൂജ ആര്‍ (ഗ്രാമപഞ്ചായത്തംഗം), ശ്രീമതി. ആതിര. ജെ (ഗ്രാമപഞ്ചായത്തംഗം) എന്നിവരെ ഉള്‍പ്പെടുത്തിയും ശ്രീമതി ഷീജ. എ -യെ കണ്‍വീനറാക്കിയും, 17.02.2023 ലെ പഞ്ചായത്ത് കമ്മറ്റി 9(1) നമ്പര്‍ തീരുമാന പ്രകാരം സബ് കമ്മറ്റി രൂപീകരിക്കുികയുണ്ടായി. ഇപ്രകാരം രൂപീകരിച്ച സബ് കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് യോഗം പരിശോധിച്ചു. കുരിശ്ശടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ വ്യാപാരി വ്യവസായികള്‍, പ്രദേശ വാസികള്‍, ക്ഷേത്ര വിശ്വാസികള്‍, ക്ഷേത്ര ഭാരവാഹികള്‍ രാഷ്ട്രീയ സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവരുടെ അഭിപ്രായം ആരാഞ്ഞതിന്‍റെ അടിസ്ഥാനത്തിലും കുരിശ്ശടി നിര്‍മ്മാണത്തിനെതിരേ രേഖാമൂലം പരാതികള്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തിലും കുരിശ്ശടി നിര്‍മ്മാണത്തിന് അനുമതി നല്‍കാന്‍ സബ് കമ്മറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. സബ് കമ്മറ്റിയുടെ ശുപാര്‍ശ പരിഗണിച്ച് ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 47 ല്‍ റീസര്‍വ്വേ നമ്പര്‍ 345/6-2 ല്‍ ഉള്‍പ്പെട്ട 81 ച മി വസ്തുവില്‍ 11.56 ച മി വലിപ്പമുള്ള കുരിശ്ശടി സ്ഥാപിക്കുന്നതിന് ശ്രീ. ആന്റണി മേരി മെലിന്‍ഡക്ക് അനുമതി നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//